Donald Trump: ഇന്ത്യ ‘സീറോ താരിഫ്’ വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയി; അവകാശവാദവുമായി ട്രംപ്
Donald Trump, Zero Tariff: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും ട്രംപ് പറയുന്നു.
വാഷിങ്ടൺ: അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ പൂജ്യമായി കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്നാൽ അത് ഏറെ വൈകിപോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്.
ഇന്ത്യക്ക് മേൽ ചുമത്തിയ 50 ശതമാനം അധിക തീരുവയെ ന്യായീകരിച്ചാണ് ട്രംപിന്റെ സമൂഹമാധ്യങ്ങളിലെ കുറിപ്പ്. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും ട്രംപ് പറയുന്നു.
— JD Vance (@JDVance) September 1, 2025
‘ഇന്ത്യ – യുഎസ് ബന്ധം ഞാൻ മനസിലാക്കുന്നത് പോലെ വളരെ കുറച്ച് ആളുകൾക്കേ മനസിവാകൂ. നമ്മളുമായി അവർ വലിയ തോതിൽ ബിസിനസ് ചെയ്യുന്നു. അവരുടെ ഉൽപന്നങ്ങൾ വലിയതോതിൽ നമുക്ക് വിൽക്കുന്നു. പക്ഷേ, നമ്മൾ അവർക്ക് വളരെ കുറച്ച് മാത്രമാണ് വിൽക്കുന്നത്. ഇതുവരെ അതൊരു ഏകപക്ഷീയമായ ബന്ധമാണ്.
കൂടാതെ, റഷ്യയില്‍നിന്നാണ് ഇന്ത്യ അവര്‍ക്ക് വേണ്ട എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത്. യുഎസില്‍ നിന്ന് വളരെക്കുറച്ച് മാത്രമാണ് അവർ വാങ്ങുന്നത്. ഇപ്പോള്‍ തീരുവകളെല്ലാം പൂര്‍ണമായും ഒഴിവാക്കാമെന്ന് അവര്‍ വാഗ്ദാനംചെയ്തിട്ടുണ്ട്. പക്ഷേ ഏറെ വൈകിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇങ്ങനെ ചെയ്യണമായിരുന്നു’, ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.