AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trump Gold Card: യുഎസിലെ ജോലിയാണോ സ്വപ്നം? ട്രംപിന്റെ ​’ഗോൾഡ് കാർഡ്’ എന്താണെന്ന് അറിയാമോ?

Donald Trump's Gold Card: അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്ന് ട്രംപ് പറയുന്നു.

Trump Gold Card: യുഎസിലെ ജോലിയാണോ സ്വപ്നം? ട്രംപിന്റെ ​’ഗോൾഡ് കാർഡ്’ എന്താണെന്ന് അറിയാമോ?
Gold CardImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Sep 2025 | 08:35 PM

യുഎസ് പ്രസിഡന്റ് ഡോണാൾ‌ഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ പലപ്പോഴും ആ​ഗോള ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനം. യുഎസ് ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് വലിയൊരു തിരിച്ചടിയാണ് പുതിയ തീരുമാനം.

അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്ന് ട്രംപ് പറയുന്നു. എന്നാൽ ഇന്ത്യയില്‍ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.

അതേസമയം എച്ച്-1ബി തൊഴിലാളികൾക്ക് ട്രംപിന്റെ ഗോൾഡ്, പ്ലാറ്റിനം, കോർപ്പറേറ്റ് ഗോൾഡ് കാർഡുകളും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫസർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, കായികതാരങ്ങൾ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പൗരത്വത്തിലേക്കുള്ള വഴികൾ വാ​ഗ്ദാനം ചെയ്യുന്ന തൊഴിൽ അധിഷ്ഠിത വിസകൾക്ക് പകരമായാണ് ഈ ‘ഗോൾഡ് കാർഡ്’ വിസ പ്രോഗ്രാം നടപ്പിലാക്കുന്നത്.

ALSO READ: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ട്രംപ് ഗോൾഡ് കാർഡ് : ഒരാൾക്ക് 1 മില്യൺ ഡോളർ ചിലവാകും. ഇതിനായി, ഒരു അപേക്ഷകൻ ഫോം പൂരിപ്പിച്ച് റീഫണ്ട് ചെയ്യാത്ത പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. തുടർന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) നടത്തുന്ന പരിശോധനയ്ക്ക് വിധേയനാകണം. വിജയകരമായ കാർഡ് ഉടമകൾക്ക് 50 സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കാർഡ് ഉപയോഗിക്കാനുള്ള ഒരു ട്രംപ് ഗോൾഡ് കാർഡ് നൽകും.

ട്രംപ് പ്ലാറ്റിനം കാർഡ് : ഈ പ്രീമിയം വിസയ്ക്ക് 5 മില്യൺ ഡോളർ ചിലവാകും. അപേക്ഷ ഫോം ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇവയ്ക്ക് പ്രോസസ്സിംഗ് ഫീസും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ (DHS) സ്‌ക്രീനിങ്ങും ഉൾപ്പെടും. പ്ലാറ്റിനം കാർഡ് ഉടമകൾക്ക് യുഎസ് ഇതര വരുമാനത്തിന് നികുതി നൽകാതെ 270 ദിവസം വരെ യുഎസിൽ ചെലവഴിക്കാൻ കഴിയും.

ട്രംപ് കോർപ്പറേറ്റ് ഗോൾഡ് കാർഡ് : 2 മില്യൺ ഡോളർ വിലവരുന്ന ഈ കാർഡ് വിദേശ ജീവനക്കാരെ നിയമിക്കുന്ന കമ്പനികളെ ഉദ്ദേശിച്ചുള്ളതാണ്. ഇതിൽ പ്രോസസ്സിംഗ് ചാർജും DHS വെറ്റിംഗും ഉൾപ്പെടുന്നു, കൂടാതെ എല്ലാ വർഷവും കുറഞ്ഞ മെയിന്റനൻസ് ചാർജും ഉൾപ്പെടുന്നു. കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഈ കാർഡിന്റെ പ്രധാന നേട്ടം.