AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: മൂവായിരം വര്‍ഷം പഴക്കം, ഫറവോയുടെ ബ്രേസ്ലെറ്റ് കള്ളന്മാര്‍ പൊക്കി

Stolen 3,000 year old pharaoh bracelet melted down for gold: ബിസി ആയിരത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന മൂന്നാം ഇന്റർമീഡിയറ്റ് കാലഘട്ടത്തിലെ രാജാവായ അമെനെമോപ്പിന്റെ ബ്രേസ്ലെറ്റാണ് മോഷ്ടിക്കപ്പെട്ടത്

Viral News: മൂവായിരം വര്‍ഷം പഴക്കം, ഫറവോയുടെ ബ്രേസ്ലെറ്റ് കള്ളന്മാര്‍ പൊക്കി
കാണാതായ ബ്രേസ്ലെറ്റ്‌ Image Credit source: egymonuments.gov.eg
jayadevan-am
Jayadevan AM | Published: 20 Sep 2025 10:15 AM

ജിപ്തുകാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ഫറവോയുടെ ബ്രേസ്ലെറ്റ് മോഷണം പോയി. 3,000 വര്‍ഷം പഴക്കമുള്ള ബ്രേസ്ലെറ്റാണ് അതിവിദഗ്ധമായി മോഷ്ടിക്കപ്പെട്ടത്. സ്വർണ്ണ ബ്രേസ്ലെറ്റ് പൂര്‍ണമായും ഉരുക്കിയതായി ഈജിപ്ത്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യം ഒരു മ്യൂസിയത്തിൽ നിന്നാണ് ഏറെ വിലമതിക്കുന്ന ഈ ബ്രേസ്ലെറ്റ് അപ്രത്യക്ഷമായത്. മ്യൂസിയം പുനരുദ്ധാരണ വിദഗ്ധനാണ് ഇത് മോഷ്ടിച്ചതെന്ന് പിന്നീട് കണ്ടെത്തി.

ഇയാള്‍ ഇത് ഒരു വെള്ളി വ്യാപാരിക്ക് വിറ്റു. ഈ വെള്ളിവ്യാപാരി ഇത് കെയ്‌റോയിലെ ഒരു വര്‍ക്ഷോപ്പ് ഉടമയ്ക്ക് കൈമാറി. ഇയാള്‍ ഇത് മറ്റൊരാള്‍ക്ക് വില്‍ക്കുകയും തുടര്‍ന്ന് ബ്രേസ്ലെറ്റ് ഉരുക്കുകയുമായിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയെല്ലാം പിടികൂടി. ഏകദേശം നാലായിരം ഡോളറിനാണ് പ്രതികള്‍ വിറ്റതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബിസി ആയിരത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന മൂന്നാം ഇന്റർമീഡിയറ്റ് കാലഘട്ടത്തിലെ രാജാവായ അമെനെമോപ്പിന്റെ ബ്രേസ്ലെറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഗോളാകൃതിയിലുള്ള ലാപിസ് ലാസുലി മുത്തുകൾ കൊണ്ട് അലങ്കരിച്ച ഈ ബ്രേസ്ലെറ്റ് സെപ്തംബര്‍ ഒമ്പതിനാണ് കവര്‍ന്നത്.

Also Read: Baba Vanga: മൂന്നാംലോക മഹായു​ദ്ധവും ദുരന്തങ്ങളും, 2026ൽ സംഭവിക്കുന്നതെന്ത്?

സംഭവത്തെ തുടര്‍ന്ന്, അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. കാണാതായ ബ്രേസ്ലെറ്റിന്റെ ചിത്രങ്ങൾ ഈജിപ്തിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയച്ചിരുന്നു. വിദേശത്തേക്ക് കടത്തുമോയെന്ന ആശങ്ക അന്വേഷണസംഘത്തിനുണ്ടായിരുന്നു.