AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai: മെഡിക്കൽ പങ്കാളിത്തത്തിൻ്റെ പേരിൽ ഡോക്ടറിൽ നിന്ന് ആറ് ലക്ഷം ദിർഹം തട്ടിയെടുത്തു; ദുബായിൽ 48 വയസുകാരന് ജയിൽ ശിക്ഷ

Man Jailed For Scamming Doctor: ഡോക്ടറെ പറ്റിച്ച് ആറ് ലക്ഷം ദിർഹം തട്ടിയെടുത്ത 48 വയസുകാരന് ജയിൽ ശിക്ഷ. ജയിൽ വാസം കഴിയുമ്പോൾ ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്നും കോടതി വിധിച്ചു.

Dubai: മെഡിക്കൽ പങ്കാളിത്തത്തിൻ്റെ പേരിൽ ഡോക്ടറിൽ നിന്ന് ആറ് ലക്ഷം ദിർഹം തട്ടിയെടുത്തു; ദുബായിൽ 48 വയസുകാരന് ജയിൽ ശിക്ഷ
പ്രതീകാത്മക ചിത്രം
Abdul Basith
Abdul Basith | Published: 09 May 2025 | 05:33 PM

മെഡിക്കൽ പങ്കാളിത്തമെന്ന വ്യാജേന അറബ് ഡോക്ടറിൽ നിന്ന് ആറ് ലക്ഷം ദിർഹം തട്ടിയെടുത്ത 48 വയസുകാരന് ജയിൽ ശിക്ഷ. യൂറോപ്യൻ വംശജനെതിരെയാണ് കോടതി നടപടി. ഒരു മാസത്തെ തടവുശിക്ഷയാണ് കോടതി ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്. ജയിൽവാസം പൂർത്തിയാകുന്നതോടെ ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ വർഷം മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്നെ പറ്റിച്ച് ആറ് ലക്ഷം ദിർഹം തട്ടിയെടുത്തു എന്നായിരുന്നു ഡോക്ടറിൻ്റെ പരാതി. പരസ്പര പങ്കാളിത്തത്തോടെ ദുബായിൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ തുടങ്ങാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. 7 മില്ല്യൺ ദിർഹമിൻ്റെ നിക്ഷേപം നടത്താമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇത്തരം വാഗ്ദാനങ്ങളുമായാണ് ഇയാൾ ഡോക്ടറെ സമീപിച്ചത്.

ദുബായിൽ നടന്ന ഒരു മെഡിക്കൽ കോൺഫറൻസിനിടെയാണ് പ്രതിയെ താൻ കണ്ടതെന്നും യുവതിയായ ഡോക്ടർ മൊഴിനൽകി. ഇവിടെവച്ചാണ് പ്രതി ആദ്യമായി മെഡിക്കൽ സെൻ്ററിനെപ്പറ്റി ഡോക്ടറോട് പറയുന്നത്. തനിക്കൊപ്പം മറ്റ് പാർട്ണർമാർ ഉണ്ടെന്നും പദ്ധതിയിലേക്ക് ഒരു മില്ല്യൺ ദിർഹം സംഭാവന നൽകണമെന്നും ഇയാൾ ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ആദ്യ ഗഡുവായി നാല് ലക്ഷം ദിർഹം ഇയാൾക്ക് ഡോക്ടർ അയച്ചുനൽകി. പിന്നീട് രണ്ട് ലക്ഷം ദിർഹം കൂടി നൽകി. പ്രതിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമയച്ചത്. പണം ലഭിച്ചതിന് ശേഷം പ്രൊജക്ടിൻ്റെ പ്രവർത്തനങ്ങൾ പ്രതി വൈകിപ്പിച്ചു എന്നും പങ്കാളിത്തവുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു എന്നും ഡോക്ടർ ആരോപിച്ചു. പണം തിരികെനൽകാനും ഇയാൾ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഡോക്ടർ പരാതിനൽകിയത്.