AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

E Scooter: വഴിയാത്രക്കാർക്ക് ശല്യം; ദുബായിൽ ഇ – സ്കൂട്ടറുകൾക്ക് നിരോധനം

E Scooter Banned In Dubai: ദുബായിലെ ചില കമ്മ്യൂണിറ്റികൾ ഇ സ്കൂട്ടറുകൾ നിരോധിച്ചു. ഇ സ്കൂട്ടറുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യത്തെ തുടർന്നാണ് നടപടി.

E Scooter: വഴിയാത്രക്കാർക്ക് ശല്യം; ദുബായിൽ ഇ – സ്കൂട്ടറുകൾക്ക് നിരോധനം
ഇ സ്കൂട്ടർImage Credit source: Unsplash
abdul-basith
Abdul Basith | Published: 14 Jul 2025 07:03 AM

ഇ സ്കൂട്ടറുകൾ നിരോധിച്ച് ദുബായിലെ വിവിധ കമ്മ്യൂണിറ്റികൾ. വഴിയാത്രക്കാർക്ക് ശല്യമാവുന്ന തരത്തിൽ ഇ – സ്കൂട്ടറുകൾ ഓടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ അഞ്ച് മാസത്തിൽ ഇ – സ്കൂട്ടറുകൾ ഇടിച്ച് 13 പേരാണ് മരണപ്പെട്ടത്. ഇതാണ് നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇ – സ്കൂട്ടർ ഇടിച്ച് 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇ – സ്കൂട്ടറുകൾ നിരന്തരം പ്രതിക്കൂട്ടിലായതിനെ തുടർന്ന് നേരത്തെ തന്നെ ഇവയെ നിയന്ത്രിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഒന്നുകിൽ കർശന നിയമം കൊണ്ടുവരിക, അല്ലെങ്കിൽ പൂർണമായി നിരോധിക്കുക എന്നതായിരുന്നു ആവശ്യം. എമിറേറ്റ്സിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചില ഇടങ്ങളിൽ ഇ- സ്കൂട്ടറുകൾ പൂർണമായി നിരോധിച്ചത്. വിക്ടറി ഹൈറ്റ്സ്, ജുമൈറ ബീച്ച് റസിഡൻസസ് തുടങ്ങിയ ഇടങ്ങളിൽ ഇ – ബൈക്ക് നിരോധിച്ചു.

Also Read: UAE Weather: ഇന്ന് അന്തരീക്ഷത്തിൽ മഞ്ഞ് മൂടും; ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

നടപ്പാതകളിലൂടെ ഇ – സ്കൂട്ടറുകൾ ഓടിക്കുന്നു എന്നും നിയമങ്ങൾ പാലിക്കുന്നില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു. ഇതിനൊക്കെ ഒടുവിലാണ് ഇപ്പോൾ നിരോധനം നടപ്പാക്കിയിരിക്കുന്നത്. ഇ – സ്കൂട്ടറുകൾ ഓടിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങളും നിയമങ്ങളും രാജ്യത്തുണ്ട്. നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമുണ്ട്.