AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: സന്ദര്‍ശകയുടെ കവിളില്‍ മുത്തം വെച്ച് ആനക്കുട്ടി; വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്

Elephant Baby Kissing Video: മൂന്ന് വയസുള്ള അമേലിയ എന്ന കുഞ്ഞന്‍ ആനയാണ് താരം. അമേലിയ തന്റെ തുമ്പിക്കൈ നീട്ടി ഡോ.അരൂബ ബടൂള്‍ എന്ന സന്ദര്‍ശകയുടെ കവിളില്‍ മൃദുവായി ചുംബിക്കുകയാണ്. ബടൂള്‍ തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്.

Viral Video: സന്ദര്‍ശകയുടെ കവിളില്‍ മുത്തം വെച്ച് ആനക്കുട്ടി; വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Dr Arooba Batool Instagram
shiji-mk
Shiji M K | Published: 14 Jul 2025 13:19 PM

തായ്‌ലാന്‍ഡിലെ ആന പാര്‍ക്കില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാര്‍ക്കിലേക്ക് എത്തിയ സഞ്ചാരിയുടെ കവിളില്‍ സ്‌നേഹപൂര്‍വ്വം ചുംബിക്കുന്ന ആനക്കുട്ടിയാണ് ഏവരുടെയും മനംകവരുന്നത്.

മൂന്ന് വയസുള്ള അമേലിയ എന്ന കുഞ്ഞന്‍ ആനയാണ് താരം. അമേലിയ തന്റെ തുമ്പിക്കൈ നീട്ടി ഡോ.അരൂബ ബടൂള്‍ എന്ന സന്ദര്‍ശകയുടെ കവിളില്‍ മൃദുവായി ചുംബിക്കുകയാണ്. ബടൂള്‍ തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്.

അപ്രതീക്ഷിതമായ ചുംബനം എന്ന അടിക്കുറിപ്പോടെയാണ് ബടൂള്‍ വീഡിയോ പങ്കുവെച്ചത്. ഞാന്‍ ഹലോ പറയാന്‍ പോയി എന്നാല്‍ തിരികെ ലഭിച്ചത് ഒരു ചുംബനം, അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അവള്‍ കുറിച്ചു.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Dr Arooba Batool (@draroobabatool)

നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. തങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആനക്കുട്ടികളെ സ്‌നേഹത്തെ കുറിച്ച് വര്‍ണിച്ചും നിരവധി കമന്റുകള്‍ വീഡിയോക്ക് താഴെ എത്തുന്നുണ്ട്.

Also Read: Viral News: മീനുകളെ സംരക്ഷിക്കാന്‍ 300 അണക്കെട്ടുകള്‍ പൊളിച്ചുമാറ്റി ചൈന

ആനയില്‍ നിന്നും ചുംബനം ലഭിക്കാന്‍ എവിടെയാണ് സൈന്‍ അപ്പ് ചെയ്യേണ്ടത്, തായ്‌ലാന്‍ഡ് ഇപ്പോള്‍ എന്റെ യാത്രാ പട്ടികയില്‍ ഒന്നാമതെത്തി, മനുഷ്യരേക്കാള്‍ ആത്മാര്‍ത്ഥമായി സ്‌നേഹം പ്രകടിപ്പിക്കുന്നത് മൃഗങ്ങളാണ് തുടങ്ങിയ കമന്റുകളും വീഡിയോക്ക് താഴെ ആളുകള്‍ കുറിക്കുന്നു.