AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Earthquake: ബംഗ്ലാദേശില്‍ വന്‍ ഭൂചലനം, കൊല്‍ക്കത്തയിലും പ്രകമ്പനം

Earthquake Bangladesh: ബംഗ്ലാദേശില്‍ വന്‍ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്

Earthquake: ബംഗ്ലാദേശില്‍ വന്‍ ഭൂചലനം, കൊല്‍ക്കത്തയിലും പ്രകമ്പനം
പ്രതീകാത്മക ചിത്രം Image Credit source: Gary S Chapman/DigitalVision/Getty Images
jayadevan-am
Jayadevan AM | Updated On: 21 Nov 2025 11:18 AM

ധാക്ക: ബംഗ്ലാദേശില്‍ വന്‍ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും കിഴക്കൻ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാവിലെ 10.08-നാണ് ഭൂകമ്പമുണ്ടായത്. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലാണ് പ്രഭവകേന്ദ്രമെന്ന്‌ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തിയായ പ്രകമ്പനമാണ് അനുഭവപ്പെട്ടത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനം പരിഭ്രാന്തരായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഭൂചലനമുണ്ടായപ്പോള്‍ ആളുകള്‍ വീടുകളില്‍ നിന്നും, ഓഫീസുകളില്‍ നിന്നും ഇറങ്ങിയോടി. ഭൂകമ്പത്തിൽ ഇതുവരെ ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. വിശദവിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Also Read: Japan Earthquake: ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമിക്ക് മുന്നറിയിപ്പ്

അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് മിര്‍പൂരില്‍ നടന്നുകൊണ്ടിരുന്ന ബംഗ്ലാദേശ്-അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരം അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അയര്‍ലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പിന്നീട് മത്സരം പുനഃരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍