Saudi Airlines: സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Saudi Airlines Service Resumption: വിമാനത്താവളത്തല്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നതിനുള്ള സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാകുകയും ഡി ജിസിഎ അനുമതിയും മറ്റ് സര്‍വീസ് അനുമതികള്‍ ലഭിക്കുകയും ചെയ്തു.
കരിപ്പൂര്‍: സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസ് ജനുവരിയില്‍ വീണ്ടും ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ സര്‍വീസുമായി ബന്ധപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരേക്കും വന്നിട്ടില്ല.
വിമാനത്താവളത്തല്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നതിനുള്ള സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാകുകയും ഡി ജിസിഎ അനുമതിയും മറ്റ് സര്‍വീസ് അനുമതികള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അതിനാല്‍ തന്നെ എയര്‍ബേസ് 321 നിയോ വിമാനമായിരിക്കും സര്‍വീസ് നടത്തുക എന്നാണ് വിവരം.
അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിച്ച ശൈത്യകാല ഷെഡ്യൂളില്‍ റിയാദ്-കോഴിക്കോട് സര്‍വീസ് ഉണ്ടാകുമെന്നാണ് സൗദി എയര്‍ലൈന്‍സ് നേരത്തെ അറിയിച്ചത്. എന്നാല്‍ ആ പ്രഖ്യാപനമുണ്ടായില്ല. ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടില്ല.




കോഴിക്കോട് സര്‍വീസ് സൗദി എയര്‍ലൈന്‍സ് ജനുവരിയില്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതേസമയം, 2020 ഓഗസ്റ്റിലാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ഇതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.
Also Read: UAE Public Holidays 2026: അവധിയുണ്ടല്ലോ ഒരുപാട്; യുഎഇ പ്രവാസികള്‍ക്ക് 2026 ഉഷാറാകും
മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് 2022 ലെ വിമാനാപകടം തീര്‍ത്തത് കനത്ത നഷ്ടമായിരുന്നു. സൗദി എയര്‍ലൈന്‍സ് വീണ്ടും തിരിച്ചെത്തണമെന്ന അവരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ജനുവരിയോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.