5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: ഭാര്യമാരും 11 മക്കളുമായി ഒരുമിച്ച് കഴിയണം; ടെക്‌സാസില്‍ 3.5 കോടി ഡോളറിന്റെ മാളിക സ്വന്തമാക്കി ഇലോണ്‍ മസ്‌ക്

തന്റെ ഭാര്യമാർക്കും മക്കൾക്കൊപ്പം താമസിക്കാനായി ആഡംബര കെട്ടിടം വാങ്ങിയെന്നാണ് പുതിയതായി വരുന്ന വാർത്ത. ടെക്സാസിലെ ഓസ്​റ്റിനിൽ 35 മില്ല്യൺ ഡോളർ (ഏകദേശം 300 കോടി)​ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീർണമുളള ആഡംബര കെട്ടിടമാണ് വാങ്ങിയത്.

Elon Musk:  ഭാര്യമാരും 11 മക്കളുമായി ഒരുമിച്ച് കഴിയണം; ടെക്‌സാസില്‍ 3.5 കോടി ഡോളറിന്റെ മാളിക സ്വന്തമാക്കി ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക് (image credits: social media)
sarika-kp
Sarika KP | Published: 30 Oct 2024 20:37 PM

ന്യൂയോർക്ക്: ശതകോടീശ്വരവ്യവസായിയായ ഇലോണ്‍ മസ്‌കിനു ഒന്നിലധികം ഭാര്യമാരും 11 മക്കളുമാണുള്ളത്. മസ്കിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. തന്റെ ഭാര്യമാർക്കും മക്കൾക്കൊപ്പം താമസിക്കാനായി ആഡംബര കെട്ടിടം വാങ്ങിയെന്നാണ് പുതിയതായി വരുന്ന വാർത്ത. ടെക്സാസിലെ ഓസ്​റ്റിനിൽ 35 മില്ല്യൺ ഡോളർ (ഏകദേശം 300 കോടി)​ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീർണമുളള ആഡംബര കെട്ടിടമാണ് വാങ്ങിയത്. ഇതിനോട് ചേര്‍ന്ന് ആറ് ബെഡ്റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്‌കിന്റെ ടെക്‌സാസിലുള്ള വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ ഇപ്പോൾ പുതിയതായി നിർ‍മ്മിച്ച ഈ മാളികയിലേക്ക്. ഇതോടെ തന്റെ 11 മക്കൾക്കും മൂന്ന് ഭാര്യമാർക്കും ഒപ്പം സമയം ചെലവഴിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 2002-ലാണ് മസ്കിന് ആദ്യമായി കുട്ടി ജനിക്കുന്നത്. ഇതുവരെ അദ്ദേഹത്തിനു 12 കുട്ടികളാണ് ജനിച്ചത്.. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.

Also read-Elon Musk : തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നത്; സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്

തുടർന്ന് 2020ൽ സംഗീതഞ്ജയായ ഗ്രിംസുമായി (ക്ലയർ ബൗച്ചർ) ബന്ധത്തിലായി. ഇരുവർക്കും ആ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്. എക്സ്, എക്സ്ട്രാ ഡാർക്ക് സൈഡറേൽ (വൈ),ടെക്‌നോ മെക്കാനിക്കസ് (തൗ) എന്നിവരാണ് കുട്ടികൾ. നിലവിൽ കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021ൽ ഇലോൺ മസ്ക് ബ്രെയിൻ ടെക്‌നോളജി സ്​റ്റാർട്ടപ്പായ ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവായിരുന്ന ശിവോൺ സിലിസുമായി രഹസ്യബന്ധത്തിലായിരുന്നു. ഇതിൽ അവർക്ക് ഇരട്ട കുട്ടികൾ ജനിച്ചു. 2024-ൽ ആ ബന്ധത്തിൽ തനിക്ക് മൂന്നാമതൊരു കുഞ്ഞ് പിറന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

Latest News