UAE Minimum Wage: എമിറാത്തികള്‍ക്ക് ശമ്പളം 6,000 ദിര്‍ഹം, അപ്പോള്‍ പ്രവാസികള്‍ക്കോ?

Emirati Salary 6000 Dirhams: തൊഴില്‍ കരാറുകളിലും ശമ്പളത്തിലും ഭേദഗതി കൊണ്ടുവരാന്‍ എമിറാത്തികള്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കി. 2026ന്റെ തുടക്കം മുതല്‍ പുതുക്കുകയ ഭേദഗതി ചെയ്യുകയോ ചെയ്യുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും പുതിയ വേതനം ബാധകമാകുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

UAE Minimum Wage: എമിറാത്തികള്‍ക്ക് ശമ്പളം 6,000 ദിര്‍ഹം, അപ്പോള്‍ പ്രവാസികള്‍ക്കോ?

ഗള്‍ഫ്‌

Updated On: 

02 Jan 2026 | 09:48 AM

അബുദബി: ജനുവരി ഒന്ന് മുതല്‍ യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എമിറാത്തികളുടെ കുറഞ്ഞ ശമ്പളം മാറിയിരിക്കുകയാണ്. എമിറാത്തികള്‍ക്കുള്ള കുറഞ്ഞ വേതനം ഇനി മുതല്‍ 6,000 ദിര്‍ഹമായിരിക്കും. തുടക്കത്തില്‍ 4,000 ദിര്‍ഹമായിരുന്നു ഏറ്റവും കുറഞ്ഞ ശമ്പളം. പിന്നീട് അത് 5,000 ദിര്‍ഹമായി ഉയര്‍ത്തിയിരുന്നു. ജനുവരി 1 മുതല്‍ പുതുക്കിയ ശമ്പളം നിലവില്‍ വന്നുവെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തൊഴില്‍ കരാറുകളിലും ശമ്പളത്തിലും ഭേദഗതി കൊണ്ടുവരാന്‍ എമിറാത്തികള്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കി. 2026ന്റെ തുടക്കം മുതല്‍ പുതുക്കുകയ ഭേദഗതി ചെയ്യുകയോ ചെയ്യുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും പുതിയ വേതനം ബാധകമാകുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തെ സാധുതയുള്ള എമിറാത്തി വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് മാത്രമേ 6,000 ദിര്‍ഹം മിനിമം വേതനം ബാധകമാകൂ.

Also Read: പൊടിയുണ്ട് വാതിലും ജനാലകളും അടച്ചിടണം; നിര്‍ദേശം നല്‍കി യുഎഇ

ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഇബ്രാഹിം വ്യക്തമാക്കുന്നത് അനുസരിച്ച്, സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

അതേസമയം, യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. പ്രവാസി ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് സംഭവിക്കുന്നില്ല. സ്വദേശിവത്കരണം സംഭവിക്കുന്നത് പലരുടെയും ജോലി നഷ്ടപ്പെടുന്നതിലേക്കും വഴിവെക്കും.

 

 

മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ ഇവയാണ്
ഈ ആഹാരങ്ങള്‍ ഒന്നിച്ച് കഴിക്കരുത്‌
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.
പ്രമേഹ രോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്