Sahel App : അറബി അറിയാത്തവർ ഇനി ബുദ്ധിമുട്ടേണ്ട; സഹെൽ ആപ്പിൻ്റെ ഇംഗീഷ് പതിപ്പ് പുറത്തിറങ്ങി
Sahel App English : കുവൈറ്റിലെ സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോം സഹെൽ ഇനി ഇംഗ്ലീഷിലും ഉപയോഗിക്കാം. നേരത്തെ അറബി മാത്രമായിരുന്നു ആപ്പിലെ ഭാഷ. ഇപ്പോൾ ഇംഗ്ലീഷ് കൂടി ആപ്പിൽ ഉൾപ്പെടുത്തി.
കുവൈറ്റിലെ സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോമായ സഹെൽ ആപ്പിൻ്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. അറബി അറിയാത്തവർക്കും ആപ്പ് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത്. നേരത്തെ അറബി ഭാഷയിൽ മാത്രമാണ് ആപ്പ് ലഭ്യമായിരുന്നത്. അതുകൊണ്ട് തന്നെ അറബി അറിയാത്തവർക്ക് ആപ്പ് ഉപയോഗിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ തീരുമാനം.
ആപ്പിൻ്റെ ലാംഗ്വേജ് സെക്ഷനിൽ നിന്ന് അറബി മാറ്റി ഇംഗ്ലീഷ് ആക്കാനാവും. അതുകൊണ്ട് തന്നെ അറബി അറിയില്ലാത്തവർക്ക് ഇനി എളുപ്പത്തിൽ ആപ്പിലെ സൗകര്യങ്ങൾ ഉപയോഗിക്കാനാവും. പിഴയടയ്ക്കാനും റെസിഡൻസ് പെർമിറ്റെടുക്കാനും സിവിൽ ഐഡി പുതുക്കാനുമൊക്കെ സഹെൽ ആപ്പ് ആണ് ഉപയോഗിക്കുക. ഇതൊക്കെ ഇനി അറബി അറിയാത്ത പ്രവാസികൾക്കും സാധ്യമാവും.
Also Read : Businessman Buys Private Island: ബിക്കിനി ഇട്ട് നടക്കാൻ ഭാര്യക്ക് 400 കോടിയുടെ ദ്വീപ്; സൗദി ഭർത്താവ് വൈറൽ
എന്താണ് സഹെൽ ആപ്പ്?
വിവിധ സർക്കാർ സേവനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സഹെൽ ആപ്പിൻ്റെ ലക്ഷ്യം. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സഹെൽ ആപ്പിൽ ലഭിക്കും. പല വെബ്സൈറ്റുകൾ കയറിയിറങ്ങുകയോ സർക്കാർ ഓഫീസുകൾ സന്ദർശിച്ച് തളരുകയോ വേണ്ട. അതുകൊണ്ട് തന്നെ സഹെൽ ആപ്പിന് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങളൊക്കെ ആപ്പിൽ ലഭിക്കും. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് സഹെൽ ആപ്പ് വലിയ സഹായമാണ്. യൂസർ ഫ്രണ്ട്ലി ഇൻ്റർഫേസാണ് ആപ്പിൻ്റേത്. ആദ്യമായി ഉപയോഗിക്കുന്നവർക്കും വളരെ എളുപ്പത്തിൽ ആപ്പ് ഉപയോഗിക്കാനാവും. വളരെ കുറഞ്ഞ ക്ലിക്കുകളിൽ പല കാര്യങ്ങളും ചെയ്യാനാവും. നൽകിയ അപേക്ഷകളെപ്പറ്റിയും ഡെഡ്ലൈനുകളെപ്പറ്റിയുമൊക്കെയുള്ള നോട്ടിഫിക്കേഷനുകളും ആപ്പിൽ ലഭിക്കും.