Ethiopia: എത്യോപ്യയിൽ മാരകമായ മാർബർഗ് വൈറസ് ബാധ, നിർദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ
Ethiopia confirms outbreak of Marburg virus: രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് എത്യോപ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അഡിസ് അബെബ: എത്യോപ്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് മാരകമായ മർബർഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡബ്ല്യുഎച്ച്ഒ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കൻ സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് രോഗബാധ കണ്ടെത്തിയത് നിലവിൽ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇബോളയെപ്പോലെ, ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. 25% മുതൽ 80% വരെയാണ് മരണനിരക്ക്.
പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയതിനെ തുടർന്നാണ് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ വർഷം റുവാണ്ടയിലും മർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് എത്യോപ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ALSO READ: ബിബിസിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ട്രംപ്, നഷ്ടപരിഹാരമായി ചോദിക്കുന്നത് വന്‍ തുക
അതേസമയം, ലോകാരോഗ്യ സംഘടനയും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ പ്രതിരോധ നടപടികളിൽ എത്യോപ്യ വേഗത്തിൽ ഇടപെടൽ നടത്തുന്നതായി ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രെയേസസ് പറഞ്ഞു.
To contribute to #Ethiopia’s #Marburg outbreak response, @WHO‘s Emergency Preparedness & Response Hub in #Nairobi today delivered personal protective equipment for safe care provision and protection of health workers. pic.twitter.com/Cr4zH93nSx
— WHO African Region (@WHOAFRO) November 15, 2025
മർബർഗ് വൈറസ് ലക്ഷണങ്ങൾ
മർബർഗ് വൈറസ് രോഗം മർബർഗ് വൈറസ് മൂലമുണ്ടാകുന്ന ഒരു ഹെമറേജിക് പനിയാണ്.
രോഗബാധിതരായ വ്യക്തികളുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ അല്ലെങ്കിൽ കിടക്ക വിരിപ്പുകൾ, വസ്ത്രങ്ങൾ പോലുള്ള മലിനമായ വസ്തുക്കളിലൂടെയോ ആണ് വൈറസ് പടരുന്നത്.
പനി, കഠിനമായ തലവേദന, പേശിവേദന, ചർമ്മത്തിലെ തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രക്തസ്രാവത്തിനും അവയവങ്ങളുടെ പ്രവർത്തനരഹിതമാകാനും ഇവ കാരണമാകും.
25% മുതൽ 80% വരെയാണ് മരണനിരക്ക്.