AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chinese Father: ഇന്‍ഷുറന്‍സ് തുകയ്ക്കായി മകനെ കൊലപ്പെടുത്തണം; വാഹനാപകടം സൃഷ്ടിച്ച് പിതാവ്

Son Killed for Insurance: ഷാങ് പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. പിന്നീട് ഇയാള്‍ മകനെ കൊലപ്പെടുത്താനും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനും പദ്ധതിയിട്ടു. കൃത്യം നടപ്പാക്കുന്നതിനായി തന്റെ ബന്ധുവിന്റെ സഹായവും ഷാങ് തേടിയിരുന്നു.

Chinese Father: ഇന്‍ഷുറന്‍സ് തുകയ്ക്കായി മകനെ കൊലപ്പെടുത്തണം; വാഹനാപകടം സൃഷ്ടിച്ച് പിതാവ്
പ്രതീകാത്മക ചിത്രം Image Credit source: Caspar Benson/Getty Images
shiji-mk
Shiji M K | Published: 16 Nov 2025 07:05 AM

ബീജിങ്: ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വന്തം മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്. ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്താന്‍ റോഡ് അപകടം ഉണ്ടാക്കുകയായിരുന്നു ഇയാള്‍. 2020ലാണ് സംഭവം. സാന്‍മിങ് സിറ്റിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ചൈനയിലെ താമസക്കാരനായ ഷാങ് എന്നയാളെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഷാങ് പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. പിന്നീട് ഇയാള്‍ മകനെ കൊലപ്പെടുത്താനും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനും പദ്ധതിയിട്ടു. കൃത്യം നടപ്പാക്കുന്നതിനായി തന്റെ ബന്ധുവിന്റെ സഹായവും ഷാങ് തേടിയിരുന്നു. ട്രക്ക് ഡ്രൈവറായിരുന്നു ബന്ധു.

ഇയാളുടെ തൊഴിലുടമ ട്രക്കിന് രണ്ട് പ്രധാന ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തതാണ് വാഹനാപകടം സൃഷ്ടിക്കാന്‍ ഷാങിനെ പ്രേരിപ്പിച്ചത്. ശേഷം, 2020 ഒക്‌ടോബറില്‍ ഷാങ് തന്റെ മകനെ റോഡരികില്‍ നിര്‍ത്തി കാര്‍ പാര്‍ക്ക് ചെയ്യാനായി പോയി. തൊട്ടുപിന്നാലെ എത്തിയ ട്രക്ക് ആ കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുട്ടി തത്ക്ഷണം മരിച്ചു.

പോലീസ് എത്തിയപ്പോള്‍ തനിക്ക് കൃത്യത്തില്‍ പങ്കില്ലാത്തത് പോലെയായിരുന്നു ഷാങ്. മൊബൈലിലേക്ക് നോക്കിയപ്പോള്‍ തന്റെ ശ്രദ്ധ നഷ്ടപ്പെട്ടുവെന്ന് ഡ്രൈവറും പോലീസിനോട് പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ഷാങിന് 180,000 യുവാന്‍ ഇന്‍ഷുറന്‍സ് ലഭിച്ചു. അതില്‍ 30,000 യുവാന്‍ ബന്ധുവിന് നല്‍കി.

Also Read: Ethiopia: എത്യോപ്യയിൽ മാരകമായ മാർബർഗ് വൈറസ് ബാധ, നിർദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

എന്നാല്‍ പിന്നീട് ഈ ഡ്രൈവറുടെ ലൈസന്‍സ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയതാണ് സത്യം പുറത്തുവരുന്നതിലേക്ക് എത്തിച്ചത്. ഇതോടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കുകയും സാമ്പത്തികപരമായ മുഴുവന്‍ കാര്യങ്ങളും ട്രക്കിന്റെ ഉടമയായ ലുവോയിലേക്ക് മാറ്റാനും ഉത്തരവായി. സംഭവത്തില്‍ സംശയം തോന്നിയ ലുവോ പോലീസിനെ സമീപിച്ചു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഷാങിലേക്കും ബന്ധുവിലേക്കും പോലീസിനെ എത്തിച്ചത്. സത്യം ബോധ്യപ്പെട്ട കോടതി ബന്ധുവിനും ഷാങിനും വധശിക്ഷയും 30,000 യുവാന്‍ പിഴയും വിധിച്ചു.