എത്തിഹാദ് റെയിലും ആർ.ടി.എയും ഒന്നിച്ചു; ഒരൊറ്റ ക്യു.ആർ കോഡിൽ ട്രെയിനിലും മെട്രോയിലും ബസ്സിലും യാത്ര ചെയ്യാം
Book Etihad Rail and Nol One-Day Pass Together Starting at Dh22: എത്തിഹാദ് റെയിൽ യാത്രയോടൊപ്പം ദുബായ് മെട്രോ, ട്രാം, ആർ.ടി.എ ബസ്സുകൾ എന്നിവയിൽ പരിധികളില്ലാത്ത യാത്രക്കുള്ള അവസരമാണ് ഒരുങ്ങൂന്നത്. അതും ഒറ്റ ക്യു ആർ ഉപയോഗിച്ച്. എത്തിഹാദ് ട്രെയിനിനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ പാസ്സ് കൂടി അധികമായി തിരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന ക്യു.ആർ കോഡ്. എത്തിഹാദ് റെയിൽ ആപ്പിലൂടെയോ, ബുക്കിംഗ് കൺഫർമേഷൻ ഇ-മെയിലിലൂടെയോ യാത്രക്കാർക്ക് ലഭിക്കുന്നതാണ്

എത്തിഹാദ് റെയിൽ
ദുബായ്: എത്തിഹാദ് രെയിലിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത കൂടി. ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന നോൽ വൺ ഡേ പാസ് എന്ന പുതിയ ഇൻ്റഗ്രേറ്റഡ് ട്രാവൽ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. 22 ദിർഹം മുതലാണ് ഇതിനായുള്ള നിരക്കുകൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 30 മുതൽ ദുബായിൽ നിന്നും അബുദാബിയിലേക്കും, ഫുജൈറയിലേക്കും എത്തിഹാദ് റെയിൽ യാത്രാ സർവീസ് ആരംഭികുകയാണ്. ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്നുമാണ് ദുബായിലെ സർവീസുകൾ തുടങ്ങുന്നത് ഈ സാഹചര്യത്തിലാണ് യാത്രക്കാർക്കായി പുതിയ സംവിധാനം ഒരുക്കുന്നത്.
എത്തിഹാദ് റെയിൽ യാത്രയോടൊപ്പം ദുബായ് മെട്രോ, ട്രാം, ആർ.ടി.എ ബസ്സുകൾ എന്നിവയിൽ പരിധികളില്ലാത്ത യാത്രക്കുള്ള അവസരമാണ് ഒരുങ്ങൂന്നത്. അതും ഒറ്റ ക്യു ആർ ഉപയോഗിച്ച്. എത്തിഹാദ് ട്രെയിനിനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ പാസ്സ് കൂടി അധികമായി തിരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന ക്യു.ആർ കോഡ്. എത്തിഹാദ് റെയിൽ ആപ്പിലൂടെയോ, ബുക്കിംഗ് കൺഫർമേഷൻ ഇ-മെയിലിലൂടെയോ യാത്രക്കാർക്ക് ലഭിക്കുന്നതാണ്. യാത്രയിൽ ആവശ്യമായ ഘട്ടങ്ങളിൽ ഈ കോഡ് സ്കാൻ ചെയ്യുകയോ കാണിക്കുകയോ ചെയ്താൽ മതിയാകും.
Also Read: യു.എ.ഇയിൽ മറ്റൊരാളുടെ ട്രാഫിക് പിഴകൾ എങ്ങനെ അടയ്ക്കാം? വഴിയുണ്ട്!
രണ്ട് തരത്തിലുള്ള നോൽ പാസുകളാണ് യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുള്ളത്. റെഗുലർ നോൽ വൺ ഡേ പാസിന് 22 ദിർഹമാണ് ചാർജായി ഇടാക്കുക. ഗോൾഡ് നോൽ വൺ ഡേ പാസിന് 42 ദിർഹം നൽകണം. ഗോൾഡ് പാസ് എടുക്കുന്ന യാത്രക്കാർക്ക് ദുബായ് മെട്രോയിലെയും ട്രാമിലെയും ഫസ്റ്റ് ക്ലാസ് ക്യാബിനുകളിൽ യാത്ര ചെയ്യാനാകും. എത്തിഹാദ് റെയിലിൽ ഏത് ക്ലാസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നത് നോൽ പാസ് തിരഞ്ഞെടുക്കുന്നതിനെ ബാധിക്കില്ല. എത്തിഹാദ് റെയിലിൽ സാധാരണ ക്ലാസിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് ഗോൾഡ് നോൽ പാസ് എടുക്കുന്നതിൽ ഒരു തടസവുമില്ല എന്ന് സാരം.
ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ എത്തിഹാദ് റെയിൽ സ്റ്റേഷനിൽ എത്തുന്ന ഒരു യാത്രികന് അവിടുന്ന് നേരെ മെട്രോയിലേക്കും, പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ബസ്സോ ട്രാമോ ഉപയോഗിക്കാനും ഈ ഒറ്റ പാസ് മതിയാകും. എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പെയ്മൻ്റ് ചെയ്യുന്നതിന് മുൻപായി കാണുന്ന ‘എൻഡ് ടു എൻഡ് ജേർണി ഓപ്ഷൻസ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നോൽ പാസുകൾ കൂടി ബുക്ക് ചെയ്യാവുന്നതാണ്.
English Summary
Etihad Rail passengers can now seamlessly add a Dubai Nol One-Day Pass, starting at Dh22, to their train bookings. This allows unlimited travel across Dubai’s public transport network using a single QR code.