AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ‘കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരൻ്റെ ചോദ്യം, പിന്നാലെ അറസ്റ്റ്

Florida Student Arrest: തമാശക്കായി താൻ ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴി. സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനമാണ് സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്.

Viral News: ‘കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരൻ്റെ ചോദ്യം, പിന്നാലെ അറസ്റ്റ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Oct 2025 06:43 AM

ഫ്ളോറിഡ: ചാറ്റ്ജിപിടിയോടുള്ള 13കാരൻ്റെ ചോദ്യം കേട്ട് അമ്പരന്ന് ലോകം. സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് ഇന്ന് സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു കുട്ടിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം.

സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത ശേഷം വിദ്യാർത്ഥി ചാറ്റ്ജിപിടിയോട് സംശയം ചോദിക്കുകയായിരുന്നു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’എന്നായിരുന്നു ചോദ്യം. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ഇത് അധികൃതരുടെ ചെവിയിലെത്തി. സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനമാണ് സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്.

Also Read: നാനോ ബനാനയിലും സോറയിലുമെല്ലാം ട്രെൻഡിനൊപ്പം ഓടിക്കോളൂ പക്ഷെ അപകടം പിന്നാലെ എത്താം…. കെണി വരുന്ന വഴി

മുന്നറിയിപ്പ് ലഭിച്ചതും ഓടിയെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. എന്നാൽ തമാശക്കായി താൻ ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴി. സ്കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതെവിടാൻ ഉദ്ദേശിച്ചില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അമേരിക്കയിൽ ആവർത്തിച്ചുണ്ടാകുന്ന സ്കൂൾ വെടിവയ്പ്പുകൾ കണക്കിലെടുത്താണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. 2018-ൽ ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ നടന്ന വെടിവയ്പ്പ് 17 പേരാണ് മരിച്ചത്. വിദ്യാർത്ഥികൾ എന്താണ് ചാറ്റ്ജിപിടിയിൽ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിനായാണ് ഗാഗിൾ എന്ന സംവിധാനം സ്കൂളുകളിൽ ഉപയോ​ഗിക്കുന്നത്. ശേഷം ഇത് അധികാരികളെ തത്സമയം വിവരം അറിയിക്കുകയും ചെയ്യുന്നു.