AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇ മലയാളികൾ വേഗം മെസ്സേജ് ബോക്സ് പരിശോധിക്കൂ! സൗജന്യ ഡാറ്റയുമായി ഇത്തിസലാത്ത്; ഓഫർ ഒക്ടോബർ 12 വരെ

Are You an Etisalat User? Check Your Phone for Free Data: സൗജന്യ ഡേറ്റയ്ക്ക് പുറമെ മറ്റു നിരവധി ഓഫറുകളും വാർഷികത്തോടനുബന്ധിച്ച് ഇത്തിസലാത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് 30 ശതമാനം വരെയും മറ്റ് ടെക് ആക്സസറികൾക്ക് 90 ശതമാനം വരെയും വിലക്കിഴിവാണ് നൽകുന്നത്. കൂടാതെ ഉപഭോക്താക്കൾക്കായി 150 ദിർഹത്തിന് 30 ജിബി, 200 ദിർഹത്തിന് 50 ജിബി, 600 ദിർഹത്തിന് 250 ജിബി എന്നിങ്ങനെ പ്രത്യേക മൊബൈൽ ഡാറ്റാ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്

യു.എ.ഇ മലയാളികൾ വേഗം മെസ്സേജ് ബോക്സ് പരിശോധിക്കൂ! സൗജന്യ ഡാറ്റയുമായി ഇത്തിസലാത്ത്; ഓഫർ ഒക്ടോബർ 12 വരെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 07 Oct 2026 | 06:54 PM

ദുബായ്: ഉപഭോക്താക്കൾക്ക് സർപ്രൈസ് സമ്മാനവുമായി യു,എ.ഇയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്ത്. കമ്പനിയുടെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് സൗജന്യ മൊബൈൽ ഡേറ്റ ഉൾപ്പടെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എത്ര വർഷമായി ഇത്തിസലാത്ത് സിം കാർഡ് ഉപയോഗിക്കുന്നുണ്ട് എന്നതിനനുസരിച്ചാന് എത്ര ഡാറ്റ സൗജന്യമായി ലഭിക്കും എന്ന് കണക്കാക്കുക. നിരവധി ഉപഭോക്താക്കൾക്ക് ഇതിനോടകം ഓഫർ സംബന്ധിച്ച എസ്.എം.എസ് ലഭിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശം അനുസരിച്ച് ഒരാൾ എത്ര വർഷമായി ഇത്തിസലാത്ത് സേവനം ഉപയോഗിക്കുന്നുവോ അത്രയും ജി.ബി ഡേറ്റ് സൗജന്യമായി ലഭിക്കും. അതായത് ഒരാൾ കഴിഞ്ഞ അഞ്ച് വർഷമായി ഇത്തിസലാത്ത് സേവനം ഉപയോഗിക്കുന്നുണ്ട് എങ്കിൽ 5 ജി.ബി ഡേറ്റയായിരിക്കും ഓഫറിൻ്റെ ഭാഗമായി സൗജന്യമായി ലഭിക്കുക. വർഷങ്ങളായി ഇത്തിസലാത്ത് സേവനം ഉപയോഗിക്കുന്നവർക്ക് ഇത് വലിയ നേട്ടമാണ്. ഈ ഓഫറിന് ഒക്ടോബർ 12 വരെ മാത്രമാണ് കാലാവധൊയുള്ളത്. അതിനാൽ ഓഫർ വഴി സൗജന്യ ഡാറ്റ സ്വന്തമാക്കിയവർ ഒക്ടോബർ 12ന് മുൻപായി ഇത് ഉപയോഗിച്ച് തീർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Also Read: ഗൾഫ് മലയാളികൾക്ക് ആശ്വാസം; കൊച്ചി, കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്

സൗജന്യ ഡേറ്റയ്ക്ക് പുറമെ മറ്റു നിരവധി ഓഫറുകളും വാർഷികത്തോടനുബന്ധിച്ച് ഇത്തിസലാത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് 30 ശതമാനം വരെയും മറ്റ് ടെക് ആക്സസറികൾക്ക് 90 ശതമാനം വരെയും വിലക്കിഴിവാണ് നൽകുന്നത്. കൂടാതെ ഉപഭോക്താക്കൾക്കായി 150 ദിർഹത്തിന് 30 ജിബി, 200 ദിർഹത്തിന് 50 ജിബി, 600 ദിർഹത്തിന് 250 ജിബി എന്നിങ്ങനെ പ്രത്യേക മൊബൈൽ ഡാറ്റാ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ചില ഹോ വൈഫൈ പ്ലാനുകൾക്ക് 6 മാസത്തേക്ക് 50 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്.

യു.എ.ഇയുടെ രൂപീകരണത്തിന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് 1976-ൽ എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ കമ്പനി ആരംഭിക്കുന്നത്. യു,എ.ഇയിലെ ആദ്യത്തെ ടെലി കമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററായിരുന്നു ഇത്. 2022-ൽ കമ്പനിയുടെ പേര് ‘e&’ എന്നാക്കി മാറ്റിയിരുന്നു എങ്കിലും അൻപതാം വാർഷികത്തിൽ ഇത്തിസലാത്ത് എന്ന് പഴയ പേര് തന്നെ കമ്പനി തിരികെ കൊണ്ടുവരികയാണ്. അരനൂറ്റാണ്ട് പിന്നിടുന്ന കമ്പനി തങ്ങളുടെ സേവനങ്ങളുടെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

English Summary

Celebrating its 50th anniversary, UAE telecom operator Etisalat is offering customers 1GB of free mobile data for every year of service, alongside massive discounts on smartphones and Wi-Fi packages.

Follow Us