AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Coins: 300 വർഷം മുമ്പ് തകർന്ന കപ്പൽ, ഉള്ളിൽ കോടികളുടെ സ്വർണ്ണ-വെള്ളി നാണയങ്ങൾ; ഈ നിധി ആർക്ക് സ്വന്തം?

Gold and silver coins recovered from 300 year old shipwreck: ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ അനുമതിയോടെ കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തി തിരച്ചിൽ നടത്തുന്ന '1715 ഫ്ലീറ്റ് – ക്വീൻസ് ജുവൽസ് LLC' എന്ന കമ്പനിയാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്.

Gold Coins: 300 വർഷം മുമ്പ് തകർന്ന കപ്പൽ, ഉള്ളിൽ കോടികളുടെ സ്വർണ്ണ-വെള്ളി നാണയങ്ങൾ;  ഈ നിധി ആർക്ക് സ്വന്തം?
Silver CoinImage Credit source: social media
nithya
Nithya Vinu | Published: 06 Oct 2025 13:03 PM

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ വിലമതിക്കുന്ന നിധികൾ വ്യത്യസ്ത സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തകർന്ന കപ്പലിൽ നിന്ന് കോടികൾ മൂല്യമുള്ള സ്വർണ – വെള്ളി നാണയങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ ഈ അപൂർവ്വ നിധി ഇനി സ്വന്തമാകുന്നത് ആർക്കെന്ന് അറിയാമോ?

ഫ്ലോറിഡയുടെ കിഴക്കൻ തീരത്ത് 300 വർഷം മുമ്പ് തകർന്ന സ്പാനിഷ് കപ്പലുകളിൽ നിന്നാണ് കോടികൾ വില മതിക്കുന്ന നിധി കണ്ടെത്തിയത്. ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) മൂല്യമുള്ള സ്വർണ്ണവും വെള്ളി നാണയങ്ങളുമാണ് കണ്ടെടുത്തത്.  സ്പെയിനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഈ സമ്പത്ത് 1715 ജൂലൈ 31-ന് സംഭവിച്ച കപ്പൽ തകർച്ചയിലാണ് കടലിനടിയിലായത്.

ദുരന്തത്തിൽ ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3300 കോടി രൂപ) മൂല്യമുള്ള സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ എന്നിവ കടലിൽ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ അനുമതിയോടെ കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തി തിരച്ചിൽ നടത്തുന്ന ‘1715 ഫ്ലീറ്റ് – ക്വീൻസ് ജുവൽസ് LLC’ എന്ന കമ്പനിയാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്. അതുകൊണ്ട് തന്നെ ഈ നിധി ഇനി ക്യാപ്റ്റൻ ലെവിൻ ഷേവേഴ്‌സിനും എം/വി ജസ്റ്റ് റൈറ്റിന്‍റെ ക്രൂ അംഗങ്ങൾക്കും സ്വന്തം.

റീലെസ് എന്നറിയപ്പെടുന്ന 1000-ൽ അധികം വെള്ളി നാണയങ്ങൾ, എസ്ക്യൂഡോസ് എന്നറിയപ്പെടുന്ന 5 സ്വർണ്ണ നാണയങ്ങൾ, അപൂർവമായ സ്വർണ്ണ കരകൗശല വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്.  മെക്സിക്കോ, പെറു, ബൊളീവിയ എന്നിവിടങ്ങളിലെ സ്പാനിഷ് കോളനികളിൽ നിർമ്മിച്ച ഈ നാണയങ്ങളിൽ, ‘പീസസ് ഓഫ് എയിറ്റ്’ എന്നറിയപ്പെടുന്നവയിൽ പോലും, അവ നിർമ്മിച്ച തീയതികളും അച്ചടികളുമെല്ലാം ഇപ്പോഴും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.