AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Ramadan: യുഎഇയില്‍ 2026 ഫെബ്രുവരി 19ന് റമദാന്‍ വ്രതം ആരംഭിക്കും

UAE Ramadan Starting Date: റമദാനിന്റെ തുടക്കത്തില്‍ അബുദബിയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് സൂചന. മാസാവസാനത്തോടെ ഇത് 32 ലേക്ക് ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

UAE Ramadan: യുഎഇയില്‍ 2026 ഫെബ്രുവരി 19ന് റമദാന്‍ വ്രതം ആരംഭിക്കും
പ്രതീകാത്മക ചിത്രം Image Credit source: JohnnyGrieg/Getty Images
Shiji M K
Shiji M K | Updated On: 06 Oct 2025 | 05:38 PM

അബുദബി: 2026 ഫെബ്രുവരി 19ന് റമദാന്‍ വ്രതം ആരംഭിക്കുമെന്ന് അറിയിച്ച് യുഎഇ. എമിറേറ്റ്‌സിലെ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ പണ്ഡിതര്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച് 2026 ഫെബ്രുവരി 19 വ്യാഴാഴ്ച വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുമെന്നാണ് യുഎഇ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

അബുദബിയില്‍ റമദാന്‍ വ്രതം ആരംഭിക്കുമ്പോള്‍ ഏകദേശം 12 മണിക്കൂര്‍ 46 മിനിറ്റ് നോമ്പ് എടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മാസാവസാനത്തോടെ ഈ സമയം ഏകദേശം 13 മണിക്കൂര്‍ 25 മിനിറ്റായി വര്‍ധിക്കും. പകല്‍ സമയം 11 മണിക്കൂര്‍ 32 മിനിറ്റില്‍ നിന്ന് 12 മണിക്കൂര്‍ 12 മിനിറ്റായി വര്‍ധിക്കുന്നതാണ്.

റമദാനിന്റെ തുടക്കത്തില്‍ അബുദബിയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് സൂചന. മാസാവസാനത്തോടെ ഇത് 32 ലേക്ക് ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. മഴയ്ക്കുള്ള സാധ്യതയുമുണ്ട്. മഴയുടെ അളവ് 15 മില്ലി മീറ്ററില്‍ കൂടുതലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: UAE Lotteries: മലയാളികള്‍ക്കും ഭാഗ്യം; യുഎഇയില്‍ എത്ര ലോട്ടറികളുണ്ട്?

യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്വയുടെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിന്‍ ബയ്യ അധ്യക്ഷനായ യുഎഇ ചന്ദ്രദര്‍ശന സമിതിയാണ് റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത്. ഈ സമിതിയില്‍ വിദഗ്ധ ജ്യോതിശാസ്ത്രജ്ഞര്‍, പ്രമുഖ പ്രാദേശിക പണ്ഡിതര്‍, ഇസ്ലാമിക നിയമജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.