Etihad Rail: സ്വർണ നിറമുള്ള മണൽപരപ്പും പർവതനിരകളും തുരങ്കങ്ങളും; എത്തിഹാദ് റെയിലിൻ്റെ ഏറ്റവും മനോഹര റൂട്ട് ഇതാണ് ! 

Etihad Rail Expansion: New Stations, Ticket Prices, and Scenic Routes Revealed: 2026 സെപ്റ്റംബർ 30-ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപത്തെ ദുബായ് സ്റ്റേഷൻ, ഷാർജയിലെ അൽ ദൈദ് സ്റ്റേഷൻ എന്നീ രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കും. ഇതോടെ യു.എ.ഇയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇതുകൂടാതെ നവംബർ 30ന് അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും. ഡിസംബർ 30-ന് അൽ ദഫ്രയിലെ അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകളും തുറക്കും

Etihad Rail: സ്വർണ നിറമുള്ള മണൽപരപ്പും പർവതനിരകളും തുരങ്കങ്ങളും; എത്തിഹാദ് റെയിലിൻ്റെ ഏറ്റവും മനോഹര റൂട്ട് ഇതാണ് ! 

Etihad Rail

Published: 

27 Jul 2026 | 04:37 PM

യു.എ.ഇ നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു അബുദാബിയുടെയും, ദുബായുടെയുമെല്ലാം മണൽപ്പരപ്പുകളിലൂടെ ചൂളംവിളിച്ചോടി നഗരങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരു റെയിൽ ശൃംഖല. ആ സ്വപ്നം പൂർത്തീകരണത്തോട് അടുക്കുകയാണ്. എത്തിഹാദ് റെയിലിൻ്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഇപ്പോൾ ഒരു മാസം ആകുന്നതേയൊള്ളു. അതിനിടെ തന്നെ വലിയ സ്വീകാര്യതയാണ് എത്തിഹാദ് റെയിൽ നേടുന്നത്. ഇതോടെ പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ ഉൾപ്പെടെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

2026 സെപ്റ്റംബർ 30-ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപത്തെ ദുബായ് സ്റ്റേഷൻ, ഷാർജയിലെ അൽ ദൈദ് സ്റ്റേഷൻ എന്നീ രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കും. ഇതോടെ യു.എ.ഇയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും. ഇതുകൂടാതെ നവംബർ 30ന് അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും. ഡിസംബർ 30-ന് അൽ ദഫ്രയിലെ അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകളും തുറക്കും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷനും തുറക്കുന്നതോടെ എത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ ഘട്ടം പൂർത്തിയാകും.

നിലയിൽ അബുദാബി-ഫുജൈറ റൂട്ടിൽ യാത്രക്കാർക്ക് 50 ശതമാനം ഇളവിലാണ് ടിക്കറ്റുകൾ നൽകുന്നത്. കംഫർട്ട് ക്ലാസിന് 55 ദിർഹമാണ് നിരക്ക്. പ്രീമിയം ക്ലാസിൽ 120 ദിർഹം നൽകണം. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സേവർ, വാല്യു, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടിക്കറ്റ് കാറ്റഗറികളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലാ എങ്കിൽ സേവർ ടിക്കറ്റ് ക്യാറ്റഗറി തിരഞ്ഞെടുക്കാം. ഇത്തരം ടിക്കറ്റുകളിൽ പിന്നീട് മാറ്റങ്ങൾ വരുത്താനാകില്ല.

Also Read: UAE’s Jaywan Card Explained: എന്താണ് യു.എ.ഇയുടെ പുതിയ ‘ജയ്‌വാൻ’ കാർഡ്, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം!

യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ യാതൊരു പിഴയുമില്ലാതെ ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്താനാകും എന്നതാണ് വാല്യു ടിക്കറ്റ് ക്യാറ്റഗറിയുടെ പ്രത്യേകത. ഇഷ്ടമുള്ള സീറ്റുകൾ പ്രത്യേക ചാർജ്ജുകളേതും കൂടാതെ തിരഞ്ഞെടുക്കാനും സാധിക്കും. ഫ്ലെക്സ് ടിക്കറ്റ് ക്യാറ്റഗറിയിൽ യാത്രാ പ്ലാനുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധികും. 

ഏറ്റവും മനോഹരമായ റൂട്ട് ഏതാണ് ?

യു.എ.ഇയുടെ വൈവിധ്യമാർന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കുന്നതാണ് ഇത്തിഹാദ് റെയിൽ യാത്ര. അബുദാബിയുടെ നഗരക്കാഴ്ചകളിൽ നിന്ന് തുടങ്ങി സ്വർണ്ണ നിറമുള്ള മണൽക്കുന്നുകളിലൂടെയും, മനോഹരമായ ഹജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെയും കടന്ന് ഗൾഫ് ഓഫ് ഒമാൻ്റെ പശ്ചാത്തലത്തിൽ ഫുജൈറയുടെ കിഴക്കൻ തീരത്ത് എത്തുന്നതാണ് നിലവിലെ റൂട്ട്. ഈ യത്ര ആസ്വദിക്കാനായി വാരന്ത്യങ്ങളിൽ നിരവധി പേരാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. 

പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ, 7 എമിറേറ്റുകളിലായി 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയായി ഇത്തിഹാദ് റെയിൽ മാറും. പടിഞ്ഞാറ് സൗദി അതിർത്തിക്കടുത്തുള്ള അൽ സില മുതൽ കിഴക്കൻ തീരത്തുള്ള ഫുജൈറ വരെയാണ് പാത നീളുക.

English Summary

Etihad Rail is rapidly expanding, with new stations in Dubai and Sharjah opening on September 30, 2026. The network offers discounted tickets across three classes for the scenic Abu Dhabi-Fujairah route, featuring stunning views of deserts and mountains. Once complete, the 900km railway will connect all seven UAE emirates.

Follow Us
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി