5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hamas-Israel War: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേല്‍ മോചിപ്പിച്ചു

Hamas-Israel War Israel Rescued Four Hostages: കഴിഞ്ഞ ശനിയാഴ്ച നടത്തിയ റെയ്ഡില്‍ 22 മുതല്‍ 41 വരെ പ്രായമുള്ള നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ എത്തിയ സൈന്യം നസ്‌റത്ത് മേഖലയില്‍ നിന്നാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Hamas-Israel War: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേല്‍ മോചിപ്പിച്ചു
Israel PM Benjamin Netanyahu
Follow Us
shiji-mk
SHIJI M K | Updated On: 09 Jun 2024 11:09 AM

ടെഹ്‌റൈന്‍: ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചു. മധ്യ ഗസയില്‍ നടത്തിയ റെയ്ഡിലാണ് ബന്ദികളെ മോചിപ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ പിടിയിലായ നാല് പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചത്. സൈനിക നടപടിക്കിടെ പ്രദേശത്ത് 50ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച നടത്തിയ റെയ്ഡില്‍ 22 മുതല്‍ 41 വരെ പ്രായമുള്ള നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ എത്തിയ സൈന്യം നസ്‌റത്ത് മേഖലയില്‍ നിന്നാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ ഗസയിലെ രണ്ട് ആശുപത്രികളില്‍ എഴുപതിലേറെ മൃതദേഹങ്ങള്‍ എത്തിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 210 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും വിശദമാക്കുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തി ബന്ദികളെ മോചിപ്പിച്ച ഇസ്രായേല്‍ സേനയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചിട്ടുണ്ട്.

അതേസമയം, കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സൈന്യത്തെ യു എന്‍ ചേര്‍ത്തിരുന്നു. യുഎന്നിലെ ഇസ്രായേല്‍ സ്ഥിരം പ്രതിനിധിയായ ഗിലാഡ് മെനാഷെ എര്‍ദാന്‍ തന്നെ തീരുമാനം അറിയിച്ചതായി പറഞ്ഞിരുന്നു. യുഎന്നിന്റെ ഈ തീരുമാനം ലജ്ജാവഹമാണെന്ന് ഗിലാഡ് പറഞ്ഞു.

Latest News