AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hamas Tunnel Under Gaza Hospital: ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ തുരങ്കം; വിഡിയോ പങ്കുവെച്ച് ഇസ്രായേൽ സൈന്യം

Israel Found Hamas Tunnel Under Gaza Hospital: ആയുധങ്ങൾ, രഹസ്യാന്വേഷണ സാമഗ്രികൾ, പ്രവർത്തന ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഒന്നിലധികം മുറികളുള്ള വലിയ തുരങ്കത്തിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.

Hamas Tunnel Under Gaza Hospital: ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ തുരങ്കം; വിഡിയോ പങ്കുവെച്ച് ഇസ്രായേൽ സൈന്യം
nithya
Nithya Vinu | Published: 08 Jun 2025 18:55 PM

​ഗാസ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിക്കടിയിൽ ഹമാസ് ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ. തുരങ്ക കണ്ടെത്തിയതായി അവകാശപ്പെടുന്ന വീഡിയോയും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അവരുടെ എക്സ് അക്കൗണ്ടിൽ പങ്കിട്ടിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ നിന്ന് ആയുധശേഖരവും നിരവധി രേഖകളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

ആയുധങ്ങൾ, രഹസ്യാന്വേഷണ സാമഗ്രികൾ, പ്രവർത്തന ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഒന്നിലധികം മുറികളുള്ള വലിയ തുരങ്കത്തിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രിക്കടിയിലെ ഈ തുരങ്കം മുതിർന്ന ഹമാസ് പ്രവർത്തകർക്കുള്ള കമാൻഡ് ആൻഡ് കൺട്രോൾ റൂമാണെന്നും ഇവിടെ നിന്നാണ് ഇസ്രായേൽ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ആശുപത്രികളെ കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം നിരന്തരം ആരോപിച്ചിരുന്നു. ഈ പുതിയ തുരങ്കത്തിന്റെ കണ്ടെത്തൽ ഇസ്രായേലിന്റെ അവകാശവാദത്തിന് ശക്തി പകരുകയാണ്. 2023 ൽ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്ക് കീഴിൽ ഒരു ഹമാസ് തുരങ്കം കണ്ടെത്തിയതായി ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.

2023 ഒക്ടോബർ 7നാണ് ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏകദേശം 54,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയ സൈനിക നീക്കത്തിലൂടെയാണ് ഇസ്രായേൽ ഹമാസിന്റെ ആക്രമണത്തിന് മറുപടി നൽകിയത്.

അതിനിടെ ഇസ്രായേലും ഹമാസും താൽക്കാലിക വെടിനിർത്തലിന് ധാരണയാവുകയും ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ താമസിയാതെ വീണ്ടും ആക്രമണങ്ങൾ പുനരാരംഭിച്ചു.