Donald Trump: വിമാനത്തില്‍ കയറിയപ്പോള്‍ കാലിടറി ട്രംപ്; അന്ന് ബൈഡനെ പരിഹസിച്ചത് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ
Donald Trump stumbles on Air Force One steps: മുന്‍ പ്രസിഡന്റ് ജോ ബൈഡനും ഇത്തരത്തില്‍ കാലിടറിയിട്ടുണ്ട്. എന്നാല്‍ ബൈഡന് പറ്റുന്ന ഇത്തരം വീഴ്ചകളെ ട്രംപ് പരിഹസിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രംപിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണ് വരുന്നത്

വിമാനത്തില്‍ കയറിയപ്പോള്‍ കാലിടറി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂജേഴ്‌സിയിൽ എയർഫോഴ്‌സ് വണ്ണിലേക്ക് കയറുന്നതിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ക്യാമ്പ് ഡേവിഡിലേക്ക് പോകുന്നതിനായി എയർഫോഴ്‌സ് വണ്ണിലേക്ക് കയറുകയായിരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡനും ഇത്തരത്തില്‍ കാലിടറിയിട്ടുണ്ട്. എന്നാല്‍ ബൈഡന് പറ്റുന്ന ഇത്തരം വീഴ്ചകളെ ട്രംപ് പരിഹസിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രംപിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണ് വരുന്നത്.
അന്ന് ബൈഡന് സംഭവിച്ചപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്ക് പിന്നാലെ പോയി പുതിയ വ്യാഖാനങ്ങള്‍ സൃഷ്ടിച്ചെന്നും, ട്രംപിന്റെ കാര്യത്തില്‍ അതൊന്നും കാണുന്നില്ലെന്നുമായിരുന്നു ഒരു വിമര്‍ശനം. ‘ബൈഡൻ 2.0’ എന്നായിരുന്നു വേറൊരു കമന്റ്. ട്രംപിന് പ്രായമായെന്നും, പരിശോധന വേണമെന്നും കമന്റ് ചെയ്തവരുമുണ്ട്.




പ്രസിഡന്റായിരുന്ന സമയത്ത് വിമാനത്തില്‍ കയറുന്നതിനിടെ ബൈഡന് പല തവണ കാലിടറിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ രണ്ട് തവണയാണ് കാലിടറിയത്. 2023 ഫെബ്രുവരിയിൽ പോളണ്ടിലെ വാർസോയിലുള്ള ചോപിൻ വിമാനത്താവളത്തിലും സമാന സംഭവം നടന്നിരുന്നു.
🚨 BREAKING: DOWN GOES DONALD
Trump just stumbled and almost faceplanted boarding Air Force One. I’ve been telling you — he drags his legs and he’s clearly not well.
When Biden stumbled, the media lost its mind and Tapper wrote an entire fake “nonfiction” book.
Where are they… pic.twitter.com/MZlHfbfDUJ
— Chris D. Jackson (@ChrisDJackson) June 8, 2025
ലോസ് ഏഞ്ചൽസിൽ പ്രതിഷേധം
അതേസമയം, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡുകളെച്ചൊല്ലി പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ട്രംപ് നാഷണൽ ഗാർഡിനെ വിന്യസിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. ഈ നീക്കത്തെ സ്റ്റേറ്റ് ഗവര്‍ണറും, സിറ്റി മേയറും എതിര്‍ത്തിരുന്നു.
Read Also: Trump vs Musk: ചെയ്തത് വലിയ തെറ്റ്; ട്രംപിനെതിരെ തിരിഞ്ഞ മസ്‌കിനെതിരെ ജെഡി വാന്‍സ്
വെള്ളിയാഴ്ച ലോസ് ഏഞ്ചൽസ് ഡൗണ്ടൗണിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ശനിയാഴ്ചയോടെ പാരാമൗണ്ട്, കോംപ്റ്റൺ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് ഞായറാഴ്ച ഉച്ചയോടെ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.