Iran-US Conflict: ഇസ്രായേലില്‍ കനത്ത ആക്രമണം, പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎസ്; തിരിച്ചടി ശക്തമാക്കി ഇറാന്‍

S Warns Citizens Amid Escalating Middle East Conflict: അഞ്ച് യുഎസ് നയതന്ത്ര കേന്ദ്രങ്ങളാണ് ഇതുവരെ ഇറാന്‍ ലക്ഷ്യംവെച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന വിദേശ ഗ്രൂപ്പുകള്‍ മറ്റ് യുഎസ് സൗകര്യങ്ങളെയോ അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള അമേരിക്കക്കാരെയോ ലക്ഷ്യം വെച്ചേക്കാം. ഇടയ്ക്കിടെ വ്യാമോതിര്‍ത്തി അടച്ചിടുന്നത് നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാമെന്നും യുഎസ്.

Iran-US Conflict: ഇസ്രായേലില്‍ കനത്ത ആക്രമണം, പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎസ്; തിരിച്ചടി ശക്തമാക്കി ഇറാന്‍

ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം

Published: 

23 Mar 2026 | 06:34 AM

ടെഹ്‌റാന്‍: ഇസ്രായേലില്‍ ആക്രമണം ശക്തമാക്കി ഇറാന്‍. ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രായേല്‍ പ്രതിരോധസേന സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്‍ ഇസ്രായേലില്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇസ്രായേലിന്റെ വടക്കന്‍ മേഖലയില്‍, ലെബനന്‍ അതിര്‍ത്തിയില്‍ മിസൈല്‍ വര്‍ഷം രൂക്ഷമായി. ഇറാനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.

മിഡില്‍ ഈസ്റ്റില്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ യുഎസും നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ള അമേരിക്കക്കാര്‍ അടുത്തുള്ള യുഎസ് എംബസിയോ കോണ്‍സുലേറ്റോ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് യുഎസ് നിര്‍ദേശം നല്‍കി.

അഞ്ച് യുഎസ് നയതന്ത്ര കേന്ദ്രങ്ങളാണ് ഇതുവരെ ഇറാന്‍ ലക്ഷ്യംവെച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന വിദേശ ഗ്രൂപ്പുകള്‍ മറ്റ് യുഎസ് സൗകര്യങ്ങളെയോ അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള അമേരിക്കക്കാരെയോ ലക്ഷ്യം വെച്ചേക്കാം. ഇടയ്ക്കിടെ വ്യാമോതിര്‍ത്തി അടച്ചിടുന്നത് നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാമെന്നും യുഎസ് പ്രസ്താവനയിലൂടെ പറഞ്ഞു.

യുഎഇ ലക്ഷ്യമാക്കി അയച്ച 25 യുഎവികളും 4 ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി സൈന്യം അറിയിച്ചു. 25 ആളില്ലാ ആകാശ വാഹനങ്ങളും 4 ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ തടഞ്ഞതായാണ് യുഎഇയുടെ പ്രതിരോധ സേന അറിയിച്ചത്. 1,773 യുഎവികള്‍, 15 ക്രൂയിസ് മിസൈലുകള്‍, 345 ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ സംഘര്‍ഷം ആരംഭിച്ചതിനുശേഷം തടഞ്ഞതായി യുഎഇ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Also Read: Iran Israel Tension: ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍; ഇസ്രായേലില്‍ വിവിധയിടങ്ങളില്‍ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

അതേസമയം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുണൈറ്റഡ് കിങ്ഡം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ചര്‍ച്ചകള്‍ നടത്തി. ഹോര്‍മുസിലുണ്ടാകുന്ന പ്രതിസന്ധി മൂലം യുകെയില്‍ ജീവിതച്ചെലവ്, ഊര്‍ജത്തിന്റെ വില തുടങ്ങിയവയില്‍ നേരിടുന്ന ആഘാതത്തെ കുറിച്ച് സ്റ്റാര്‍മര്‍ സംസാരിച്ചു.

എന്നാല്‍ ഇറാനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളയുക എന്ന മിഥ്യാധാരണ ട്രംപിന് നിരാശ സമ്മാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍ഢ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ശത്രുക്കള്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കുമായി ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്നും അദ്ദേഹം.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?