AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Helicopter Collision Video: യുഎസിലെ റേഡിയോ ടവറില്‍ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; വീഡിയോ

Helicopter Collision In US State of Texas: ഹൂസ്റ്റണ്‍ ആസ്‌ട്രോസിന്റെ കെട്ടിടം നിലനില്‍ക്കുന്ന മിനിറ്റ് മെയ്ഡ് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Helicopter Collision Video: യുഎസിലെ റേഡിയോ ടവറില്‍ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; വീഡിയോ
അപകടത്തിന്റെ ദൃശ്യം (Image Credits: Screengrab)
Shiji M K
Shiji M K | Updated On: 21 Oct 2024 | 11:09 AM

ന്യൂയോര്‍ക്ക്: യുഎസ് സ്‌റ്റേറ്റ് ഓഫ് ടെക്‌സാസിലെ റേഡിയോ ടവറില്‍ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം. ഞായറാഴ്ച രാത്രി 7.54 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സ്വകാര്യ ഹെലികോപ്റ്ററായ R44 ആണ് അപകടത്തിന് കാരണമായത്.

ഹൂസ്റ്റണ്‍ ആസ്‌ട്രോസിന്റെ കെട്ടിടം നിലനില്‍ക്കുന്ന മിനിറ്റ് മെയ്ഡ് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍

 

എല്ലിങ്ടണ്‍ ഫീല്‍ഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് വിവരം. ഹെലികോപ്റ്ററിന്റെ ഇടിയുടെ ആഘാതത്തില്‍ ടവര്‍ പൂര്‍ണമായും തകരുകയും സമീപത്തേക്ക് തീ ആളിപടരുകയുമായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍

 

പിഐഒ എംഗല്‍കെ ആന്‍ഡ് എന്നിസിന് സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. രാത്രി 7.54 ഓടെയാണ് ഹെലികോപ്റ്റര്‍ റേഡിയോ ടവറില്‍ ഇടിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ അല്ലെങ്കില്‍ മരണം സംഭവിച്ചോ എന്ന കാര്യം വ്യക്തല്ലെന്ന് സംഭവ സമയത്ത് തന്നെ ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.