AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഐഐഎം അഹമ്മദാബാദിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് ദുബായിൽ

ഇന്ത്യൻ വിദ്യാഭ്യാസത്തെ ആഗോളവത്കരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ ക്യാമ്പസ് എന്നും, ഇന്ത്യ-യുഎഇ സഹകരണത്തിലെ പുതിയ നാഴികക്കല്ലാണിതെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ഐഐഎം അഹമ്മദാബാദിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് ദുബായിൽ
IIM Ahmedabad’s first international campus InagurationImage Credit source: X
arun-nair
Arun Nair | Updated On: 11 Sep 2025 18:01 PM

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് അഹമ്മദാബാദിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ഐഐഎംൻ്റെ എമിറേറ്റിലെ ആദ്യത്തെ അന്താരാഷ്ട്ര ക്യമ്പസാണിത്. ഇത് യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെയും വളർന്നുവരുന്ന പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി.

ദുബായ് ഇക്കണോമിക് അജണ്ട D33, എജ്യുക്കേഷൻ 33 സ്ട്രാറ്റജി എന്നിവയുടെ ഭാഗമായാണ് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ എമിറേറ്റ്സിലേക്ക് ആകർഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുൻജയ് സുധീർ, ഐഐഎംഎയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഉദ്ഘാടന ചിത്രങ്ങൾ

Iim Dubai

IIM Ahmedabad Dubai campus

ഇന്ത്യൻ വിദ്യാഭ്യാസത്തെ ആഗോളവത്കരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ ക്യാമ്പസ് എന്നും, ഇന്ത്യ-യുഎഇ സഹകരണത്തിലെ പുതിയ നാഴികക്കല്ലാണിതെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ, ഒരു വർഷത്തെ ഫുൾ ടൈം എംബിഎ പ്രോഗ്രാമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. കേസ് റൈറ്റിംഗ്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയുമായി ബന്ധപ്പെട്ട്
രണ്ട് പ്രത്യേക സെന്റർ ഓഫ് എക്സലൻസുകളും ക്യാമ്പസിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.