AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff: ട്രംപ് പണികൊടുത്തു, അരിവില കുത്തനെ കൂട്ടി, യുഎസ്സിലെ ഇന്ത്യക്കാരുടെ അന്നം മുടങ്ങുമോ?

Increased Tariffs on Indian Rice: ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്താൻ പ്രസിഡന്റ് റൊണാൾഡോ ട്രംപ് ഉത്തരവിട്ടതിനെ തുടർന്നാണ്.

Donald Trump Tariff: ട്രംപ് പണികൊടുത്തു, അരിവില കുത്തനെ കൂട്ടി, യുഎസ്സിലെ ഇന്ത്യക്കാരുടെ അന്നം മുടങ്ങുമോ?
Us Tariff Issue And Price HikeImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 09 Aug 2025 17:50 PM

വാഷിംഗ്ടൺ: യു എസ് ഏർപ്പെടുത്തിയ പുതിയ താരിഫ് നിരക്കുകൾ കാരണം ഇന്ത്യൻ അരിക്ക് വില വർധിക്കാൻ സാധ്യത. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്താൻ പ്രസിഡന്റ് റൊണാൾഡോ ട്രംപ് ഉത്തരവിട്ടതിനെ തുടർന്നാണ്. ഇത് മലയാളികൾ ഉൾപ്പെടെയുള്ള യുഎസിലെ ഇന്ത്യൻ സമൂഹത്തിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

 

വിലവർധനവ് എങ്ങനെ ബാധിക്കും

 

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പ്രതിവർഷം ഏകദേശം 2.5 ലക്ഷം അരിയാണ് കയറ്റി അയക്കുന്നത്. ഇതിൽ 40% ആന്ധ്രപ്രദേശ് തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സോനാ മസൂരി അരിയും 60% ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ബസ്മതി അരിയും ആണ്. സാധാരണ ദിവസങ്ങളിൽ സോനാമസൂരി ഉപയോഗിക്കുന്നവരും ബിരിയാണി പോലുള്ള വിഭവങ്ങൾക്ക് ഭസ്മതി ആശ്രയിക്കുന്നവരുമായ അമേരിക്കയിലെ ഇന്ത്യക്കാർക്ക് പുതിയ നികുതി വലിയ സാമ്പത്തിക ബാധ്യത വരുത്തും.
നിലവിൽ ഒരു ടൺ സോന വസൂരി അരിക്ക് 900 മുതൽ ആയിരം ഡോളറും ബസ്മതി അരിക്ക് 1200 മുതൽ 1300 ഡോളറും ആണ് വില. പുതിയ താരിഫ് വരുമ്പോൾ ഇത് 50 ശതമാനം വർദ്ധിക്കും. അതായത് ബസ്മതി അരിയുടെ വില ടണ്ണിന് 1800 ഡോളറായി ഉയരും.

 

മറ്റു രാജ്യങ്ങളിൽ നിന്നുള്ള അരി

 

ഈ വിലവർധനവ് ഇന്ത്യൻ അരിയെ പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്നുള്ള അപേക്ഷിച്ച വളരെ ചെലവേറിയതാകും. പാകിസ്ഥാനിൽ അരിക്ക് 19 ശതമാനം മാത്രമാണ് താരിഫ്. അതിനാൽ പാകിസ്ഥാനിൽ നിന്നുള്ള ബസ്മതി അരികിൽ ടണ്ണിന് ഏകദേശം 1450 ഡോളർ ആയിരിക്കും വില. പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ ഇന്ത്യക്കാർ കൂടുതൽ വില നൽകി വാങ്ങുകയോ അല്ലെങ്കിൽ വിലകുറഞ്ഞ പാക്കിസ്ഥാൻ തായ്‌ലൻഡ് അരിയെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും