India Pakistan Conflict: ജിന്ന നടത്തിയ വഞ്ചനയുടെ ഫലം; പാകിസ്താൻ വിട്ട് സ്വതന്ത്ര്യ രാജ്യമാവാൻ ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻ്റെ ചരിത്രം

Why Balochistan Wants Freedom: പാകിസ്താനിലെ വിമത തുരുത്താണ് ബലൂചിസ്ഥാൻ. സ്വതന്ത്ര്യ രാജ്യത്തിനായി വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഇവരുടെ ചരിത്രത്തിന് ഇന്ത്യാവിഭജന ചരിത്രത്തോളം പഴക്കമുണ്ട്.

India Pakistan Conflict: ജിന്ന നടത്തിയ വഞ്ചനയുടെ ഫലം; പാകിസ്താൻ വിട്ട് സ്വതന്ത്ര്യ രാജ്യമാവാൻ ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻ്റെ ചരിത്രം

ബലൂചിസ്ഥാൻ

Edited By: 

Jenish Thomas | Updated On: 09 May 2025 | 07:21 PM

ഈ മാസം എട്ടിന് പാകിസ്താനിലെ ബലൂചിസ്ഥാനിൽ 14 പാകിസ്താൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിലല്ല ഇവർ കൊല്ലപ്പെട്ടത്. മറിച്ച്, പാക് പട്ടാളക്കാർക്കെതിരെ ആക്രമണമുണ്ടായത് സ്വന്തം രാജ്യത്തിനുള്ളിൽ നിന്ന് തന്നെയായിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാകിസ്താനിലെ വിമത തുരുത്താണ് ബലൂചിസ്ഥാൻ. സ്വതന്ത്ര്യ രാജ്യമാണ് ഇവരുടെ പ്രതീക്ഷ.

പാക് സൈനികർക്കെതിരായ ആക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാക് പതാക മാറ്റി തങ്ങളുടെ സ്വന്തം പതാക സ്ഥാപിച്ച ബലൂച് വിമോചന പോരാളികളുടെ ചരിത്രം തുടങ്ങുന്നത് ഇന്ത്യാവിഭജനത്തിൻ്റെ സമയത്താണ്. പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ കൈമുദ്ര പതിഞ്ഞ ചരിത്രമാണ് ഇത്.

ബലൂചിസ്ഥാൻ വിമോചന പോരാളികൾ
പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ബ്രിട്ടീഷ് ഭരണകാലത്ത് റഷ്യയിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനുള്ള കേന്ദ്രമായാണ് ബലൂചിസ്ഥാനെ ഉപയോഗിച്ചിരുന്നത്. ഇതിനെതിരെ തദ്ദേശവാസികൾ രംഗത്തുവന്നതോടെ 19ആം നൂറ്റാണ്ടിൽ ബ്രിട്ടൺ നോൺ ഇൻ്റർഫിയറൻസ് പോളിസി കൊണ്ടുവന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം സ്വന്തം രാജ്യമെന്ന പ്രതീക്ഷയിലായിരുന്ന ബലൂചിസ്താനെ നിർബന്ധപൂർവം പാകിസ്താൻ തങ്ങൾക്കൊപ്പം ചേർത്തു. എന്നാൽ, അത് തദ്ദേശീയർക്കിടയിൽ വീണ്ടും അസ്വസ്ഥതകളുണ്ടാക്കി. അവർക്കിടയിൽ നിന്ന് എതിർ സ്വരങ്ങളുയർന്നു. ആ എതിർസ്വരങ്ങളിൽ പെട്ടവരാണ് ബലൂച് വിമോചന പോരാളികൾ.

പാകിസ്താൻ്റെ കുടിലത
തങ്ങളുടെ നാട്ടിലുള്ള ധാതുവിഭവങ്ങൾ ചൂഷണം ചെയ്യുകയാണ് പാകിസ്താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് വിമോചന പോരാളികളുടെ ആരോപണം. സ്വർണം, ചെമ്പ് തുടങ്ങിയ ധാതുവിഭവങ്ങൾ ബലൂചിസ്ഥാനിലുണ്ട്. നിർബന്ധിച്ച് ഒപ്പം ചേർത്ത പാകിസ്താൻ്റെ കണ്ണ് ഇവയിലായിരുന്നു. എന്നാൽ, ബലൂചിസ്താൻ വിമോചന പോരാളികൾ (ബലൂച് ലിബറേഷൻ ആർമി) അടക്കമുള്ളവർ ഇതിനെതിരെ നിലപാടെടുക്കുന്നവരാണ്.

Also Read: India Pakistan Conflict: കറാച്ചി തുറമുഖത്തിൽ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച് പോർട്ട് അതോറിറ്റി; പിന്നാലെ അക്കൗണ്ട് ഹാക്കായെന്ന് വിശദീകരണം

ജിന്നയുടെ വഞ്ചന
ഖറാൻ, മക്രൻ, ലാസ് ബെല, ഖലത് എന്നീ നാല് നാട്ടുരാജ്യങ്ങളാണ് ബലൂചിസ്ഥാനിലുണ്ടായിരുന്നത്. ഇതിൽ ഖലത് ഒഴികെ ബാക്കിയെല്ലാ നാട്ടുരാജ്യങ്ങളും പാകിസ്താനൊപ്പം ചേർന്നു. 1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര രാജ്യമായി ഖലത് പ്രഖ്യാപിച്ചു. ജിന്ന ആദ്യം ഇതിനോട് അനുകൂലിച്ച് നിന്നെങ്കിലും ബ്രിട്ടീഷ് സമ്മർദ്ദത്തിന് വഴങ്ങി ഇവരെ ലയനത്തിന് നിർബന്ധിച്ചു. ഖലത് രാജാവ് ഇതിനെ എതിർത്തു. ബലപ്രയോഗത്തിലൂടെയാണ് 1948ൽ ഖലതിനെ പാകിസ്താനുമായി ലയിപ്പിച്ചത്. അവിടം മുതൽ ബലൂചിസ്ഥാൻ പുകയുകയാണ്. 1954, 1958, 1963, 1970, 1971, 1973, 1977 വർഷങ്ങളിൽ ബലൂചിനെ മോചിപ്പിക്കാനുള്ള കലാപങ്ങൾ നടന്നു.

2000ൻ്റെ മധ്യത്തിൽ ഒരു സൈനികൻ ബലൂച് യുവതിയെ ബലാത്സംഗം ചെയ്തെന്ന റിപ്പോർട്ടുകളാണ് നിലവിലെ കലാപത്തിന് തുടക്കമിട്ടത്. ആ കലാപം ഇപ്പോഴും തുടരുന്നു. സ്വതന്ത്ര്യമായി ജീവിക്കാനാഗ്രഹിച്ച ഒരു ജനതയെ പാരിസ്ഥിതിക ലാഭത്തിന് വേണ്ടിമാത്രം ഒപ്പം കൂട്ടി, പതിറ്റാണ്ടുകളായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനൊപ്പം നിൽക്കാൻ ബലൂചിസ്ഥാൻ ആഗ്രഹിച്ചാൽ അതാണ് അത്ഭുതം.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍