AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Quetta: പാകിസ്ഥാന് അടുത്ത തിരിച്ചടി? ബലൂച് ലിബറേഷൻ ആർമി ക്വറ്റയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍

BLA reportedly carried out multiple attacks in Quetta: ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക് പദ്ധതികളെല്ലാം പൊളിഞ്ഞു. വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കി പാകിസ്ഥാന്‍ അയച്ച യുദ്ധവിമാനങ്ങള്‍, മിസൈല്‍, ഡ്രോണുകള്‍ എന്നിവ ഇന്ത്യ തകര്‍ത്തുവിട്ടു

Quetta: പാകിസ്ഥാന് അടുത്ത തിരിച്ചടി? ബലൂച് ലിബറേഷൻ ആർമി ക്വറ്റയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 09 May 2025 | 02:24 AM

ന്ത്യ-പാക് സംഘര്‍ഷം ഒരുവശത്ത് രൂക്ഷമാകുന്നതിനിടെ, ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ക്വറ്റയില്‍ പാക് സൈനിക പോസ്റ്റില്‍ ആക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വറ്റയുടെ നിയന്ത്രണം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെയും പാക് സൈന്യത്തിനെതിരെ ബിഎല്‍എ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ക്വറ്റയിലെ നിയന്ത്രണം ബിഎല്‍എ ഏറ്റെടുത്തെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളുടെ ആധികാരികത വ്യക്തമല്ല. വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

അതേസമയം, ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക് പദ്ധതികളെല്ലാം പൊളിഞ്ഞു. വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കി പാകിസ്ഥാന്‍ അയച്ച യുദ്ധവിമാനങ്ങള്‍, മിസൈല്‍, ഡ്രോണുകള്‍ എന്നിവ ഇന്ത്യ തകര്‍ത്തുവിട്ടു. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

ഇതിന് പിന്നാലെ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി തുറമുഖം എന്നിവിടങ്ങളില്‍ പ്രത്യാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കി.മീ അകലെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ പാക് പ്രധാനമന്ത്രിയടക്കം സേഫ് സോണിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ ആക്രമണമാണ് നടക്കുന്നതെന്നാണ് വിവരം.