Donald Trump vs Elon Musk: ‘ജെഫ്രി എപ്സ്റ്റൈൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരും’; ആരോപണവുമായി മസ്ക്
Elon Musk allegations against Donald Trump: തന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ' എതിർത്തതിന് മസ്കിനോട് തനിക്ക് നിരാശയുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മസ്കിന്റെ ആരോപണം. ട്രംപിന്റെ ബിൽ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്.

പരസ്പരം മല്ലിട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇലോൺ മസ്കും. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും മസ്ക് ആരോപിച്ചു.
ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചാണ് എക്സിലൂടെ മസ്ക് ആരോപണം ഉന്നയിച്ചത്. ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരുമെന്ന് മസ്ക് കുറിച്ചു. കൂടാതെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നും മസ്‌ക് പറഞ്ഞു.
തന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്തതിന് മസ്കിനോട് തനിക്ക് നിരാശയുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മസ്കിന്റെ ആരോപണം. ട്രംപിന്റെ ബിൽ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്.
ALSO READ: മുസ്ലിം, സിഖ് വിശ്വാസികൾക്ക് നേരെ ഭീഷണി; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്
ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു. അതിനിടെ ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവി സ്ഥാനത്ത് നിന്ന് മസ്‌ക് രാജിവെച്ചതോടെയാണ് ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്.
ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് – ട്രംപ് പോര് പരസ്യമായത്.