Indian Man Dies: ‘അച്ഛാ, എനിക്ക് വേദന സഹിക്കാൻ കഴിയില്ല’; ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കേണ്ടിവന്നത് 8 മണിക്കൂർ; ഒടുവിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം
Indian-Origin Man Dies : കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്നതിനു പിന്നാലെയാണ് പ്രശാന്ത് മരണത്തിന് കീഴടങ്ങിയത്.

Indian Origin Man Dies
കാനഡയിലെ എഡ്മോണ്ടണിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്നതിനു പിന്നാലെയാണ് പ്രശാന്ത് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് പിതാവ് ശ്രീകുമർ രംഗത്ത് എത്തി. ഡിസംബർ 22-നായിരുന്നു സംഭവം.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രി അധികൃതർ യാതൊന്നും ചെയ്തില്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു. ജോലി സ്ഥലത്ത് വച്ചാണ് പ്രശാന്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ ക്ലൈന്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാൻ ആശുപത്രി അധികൃതർ പറയുകയായിരുന്നു. തുടർന്ന് അടിയന്തര വിഭാഗത്തിന് മുന്നിൽ കാത്തിരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ എട്ട് മണിക്കൂറോളം നേരമാണ് അദ്ദേഹത്തിന് ഇങ്ങനെ കാത്തിരിക്കേണ്ടിവന്നത്.
Also Read:ഒരു ദിവസം 13 മണിക്കൂർ ജോലി, ഫുഡ് ഡെലിവറി റൈഡർ സമ്പാദിച്ചത് ഒരുകോടി രൂപ; അമ്പരന്ന് സോഷ്യൽ മീഡിയ
സംഭവത്തിൽ പ്രതികരിച്ച് ശ്രീകുമാറിന്‍റെ ഭാര്യ പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ പുറം ലോകം അറിയുന്നത്. “അസഹനീയമായ” വേദനയുണ്ടെന്ന് പരാതിപ്പെട്ടിട്ടും അദ്ദേഹത്തിന് ടൈലനോൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. തനിക്ക് വേദന സഹിക്കാൻ കഴിയില്ലെന്ന് അവൻ തന്നോടും പറഞ്ഞു എന്ന് ശ്രീകുമാറിന്‍റെ അച്ഛൻ, കുമാർ ശ്രീകുമാറും ആരോപിച്ചു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇസിജി എടുക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല, ഈ സമയമൊക്കെ രക്തസമ്മർദ്ദം ഉയരുകയായിരുന്നെന്നും ശ്രീകുമാറിന്‍റെ ഭാര്യ പറുന്നു. ഇതിനു പിന്നാലെയാണ് ഉയർന്ന രക്തസമ്മർദ്ദം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. അതേസമയം മരണത്തിൽ അനുശോചനം അറിയിച്ച് ആശുപത്രി അധികൃതർ രംഗത്ത് എത്തി.
44 year-old man passes away in the hospital after waiting over 8 hours in the emergency room in Canadian hospital 😳💔 pic.twitter.com/bHztPMbDkH
— RTN (@RTNToronto) December 25, 2025