AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Europe: ’50 ശതമാനം വരെ നികുതിയടയ്ക്കേണ്ടിവരുന്നു’; യൂറോപ്പിലെ ജീവിതം അത്ര സുഖമല്ലെന്ന് യുവാവ്

Living In Europe Is Not Easy Says Techie: യൂറോപ്പിൽ ജീവിക്കുന്ന എളുപ്പമല്ലെന്ന് ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ ഡെവലപ്പർ. ഉയർന്ന നികുതിയും ജീവിതച്ചിലവുകളും മാനസിക ബുദ്ധിമുട്ടുകളും കഠിനമാണെന്ന് യുവാവ് പറഞ്ഞു.

Europe: ’50 ശതമാനം വരെ നികുതിയടയ്ക്കേണ്ടിവരുന്നു’; യൂറോപ്പിലെ ജീവിതം അത്ര സുഖമല്ലെന്ന് യുവാവ്
ദേവ്Image Credit source: Unsplash, Screengrab
abdul-basith
Abdul Basith | Published: 14 Jul 2025 13:45 PM

യൂറോപ്പിലെ ജീവിതം അത്ര സുഖകരമല്ലെന്ന് യുവാവിൻ്റെ വെളിപ്പെടുത്തൽ. ഇന്ത്യക്കാരനായ സോഫ്റ്റ്‌വെയർ ഡെവലപ്പർ ദേവ് ആണ് യൂറോപ്പ് ജീവിതം സുഖകരമല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇന്ത്യ പരിഗണിക്കുമ്പോൾ ഉയർന്ന തുകയാണ് ജീവിക്കാൻ വേണ്ടതെന്നും നികുതി വളരെ അധികമാണെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിലൂടെ യുവാവ് പറയുന്നു.

കുടുംബത്തെയും കൂട്ടുകാരെയും പിരിഞ്ഞിരിക്കേണ്ടിവരുമ്പോഴുള്ള മാനസിക ബുദ്ധിമുട്ടുകളും വളരെ അധികമാണ്. യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ നന്നായി ആലോചിക്കണം. വർക്ക് പെർമിറ്റിലിരിക്കെ ജോലി നഷ്ടമായാൽ ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു ജോലി കണ്ടെത്തുകയോ രാജ്യം വിടുകയോ വേണം. നികുതി അടയ്ക്കുന്ന പണം രാജ്യത്ത് തുടരുന്നതിനെ സഹായിക്കില്ല. ഇവിടെ തൊഴിലുമായാണ് എല്ലാം ബന്ധപ്പെട്ടിരിക്കുന്നത് എന്നും ദേവ് വിഡിയോയിൽ പറഞ്ഞു.

വൈറൽ വിഡിയോ

ശമ്പളത്തിൻ്റെ 30 മുതൽ 50 ശതമാനം വരെ നികുതി അടയ്ക്കേണ്ടിവരും. ഉയർന്ന വാടകയും ജീവിതച്ചിലവുകളും വേറെ. പണം സൂക്ഷിക്കുക എന്നത് ഒരിക്കലും നടക്കില്ല. ചിലപ്പോൾ 24 മണിക്കൂർ സൂര്യപ്രകാശവും മറ്റ് ചിലപ്പോൾ നാല് മാസം വരെ ഇരുണ്ട മഞ്ഞുകാലവുമാണ് ഈ രാജ്യങ്ങളിൽ. ചിലപ്പോൾ രാത്രി 11 വരെ സൂര്യപ്രകാശം കാണാം. ചിലപ്പോൾ ഒട്ടും കാണില്ല. ഇത്തരം കാലാവസ്ഥയും ഒറ്റയ്ക്ക് ജീവിയ്ക്കുന്ന പതിവും ആയതിനാൽ ഒറ്റപ്പെടൽ അനുഭവിക്കാറുണ്ട്. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളൊക്കെ ആളുകൾ ശേഖരിച്ച് വെക്കും. മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കാനാണ് ഇത്. ചിലപ്പോഴൊക്കെ വിഷാരോഗത്തിലേക്ക് നീങ്ങാറുണ്ട് എന്നും ദേവ് പറയുന്നു.

Also Read: Viral Video: സന്ദർശകയുടെ കവിളിൽ മുത്തം വെച്ച് ആനക്കുട്ടി; വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

എന്തെങ്കിലും ആവശ്യമില്ലാതെ വിളിക്കാൻ ഒരാളുമില്ല എന്നത് വലിയ ഒറ്റപ്പെടലാണ്. വീട്ടിൽ നിന്ന് മാറിയാൽ എല്ലാം തട്ടിയെടുക്കപ്പെടും. ദീപാവലിയും ഹോളിയും ഒറ്റക്ക് ആഘോഷിക്കേണ്ടിവരും. നിൻ്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിക്കാൻ പോലും ആരുമുണ്ടാവില്ല എന്നും യുവാവ് തന്നെ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു.