AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arunachal Woman Detained In China : ‘അരുണാചൽ ചൈനയിലാണ്’ ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിയെ തടഞ്ഞുവെച്ചു

China On Arunachal Pradesh : ലണ്ടണിൽ നിന്നും ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ലേഓവറിനായിരുന്നു ചൈനയിലെ ഷാങ്ഹായിൽ യുവതി ഇറങ്ങിയത്. തുടർന്നുള്ള ഇമിഗ്രേഷൻ നടപടികൾക്കിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.

Arunachal Woman Detained In China : ‘അരുണാചൽ ചൈനയിലാണ്’ ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിയെ തടഞ്ഞുവെച്ചു
Pema Wang Thongdok, Indian PassportImage Credit source: @wang_pem X, Uma Shankar sharma/Moment/Getty Images
jenish-thomas
Jenish Thomas | Published: 24 Nov 2025 17:04 PM

ന്യൂ ഡൽഹി : ഇന്ത്യൻ പാസ്പോർട്ടിന് വിലയില്ല എന്ന പറഞ്ഞുകൊണ്ട് അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ലണ്ടണിൽ നിന്നും ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് ഷാങ്ഹായി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ലേഓവർ ഉണ്ടായിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിനി പേമാ വാങ് തോങ്ഡോക് ഇന്ത്യൻ പാസ്പോർട്ട് കൈയ്യിൽ കരുതിയെന്ന് കാരണം പറഞ്ഞുകൊണ്ടായിരുന്നു ചൈനീസ് ഇമിഗ്രേഷൻ അതികൃതർ 18 മണിക്കൂർ തടഞ്ഞുവെച്ചത്. നവംബർ 21നാണ് ഇത് സംഭവിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് യുവതി എക്സിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ പാസ്പോർട്ട് സാധുവല്ലയെന്നും പാസ്പോർട്ട് പറഞ്ഞിരുന്നു ജനിച്ച സ്ഥലം തെറ്റാണ്, അരുണാചൽ പ്രദേശ് ഇന്ത്യയിൽ അല്ല ചൈനയിലാണെന്നും പറഞ്ഞുകൊണ്ടാണ് ചൈനീസ് അധികൃതർ യുവതി തടഞ്ഞുവെച്ചത്. 18 മണിക്കൂറോളം വിമാനത്താവളത്തിൽ യുവതിയെ പിടിച്ചുവെച്ചതോടെ ജപ്പാനിലേക്കുള്ള വിമാനം നഷ്ടപ്പെട്ടു. കൂടാതെ തടഞ്ഞുവെച്ച തനിക്ക് ചൈനീസ് അധികൃതർ ഭക്ഷണം, മറ്റ് എയർപ്പോർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിഷേധിക്കുകയും ചെയ്തുയെന്ന് യുവതി തൻ്റെ പോസ്റ്റിൽ അറിയിച്ചു.

ALSO READ : Beirut strike: ബെയ്‌റൂട്ടില്‍ ആക്രമണം; ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

ഇമിഗ്രേഷൻ നടപടിയെ തുടർന്ന് ജപ്പാനിലേക്കുള്ള വിമാനം നഷ്ടപ്പെട്ട യുവതിക്ക് പകരം മറ്റൊരു സർവീസ് സജ്ജമാക്കാൻ വിമാനക്കമ്പനി ചൈനീസ് ഈസ്റ്റേൺ എയർലൈൻസ് തയ്യാറായില്ല. തുടർന്ന് വീണ്ടും സ്വന്തം കൈയ്യിൽ പണം മുടക്കി ജപ്പാനിലേക്കുള്ള മറ്റൊരു ടിക്കറ്റ് യുവതി വാങ്ങിച്ചു. തടഞ്ഞുവെച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അധികൃതർ ഒന്നും അറിയിക്കാതെ വന്നതോടെ യുവതി യുകെയിലുള്ള തൻ്റെ സുഹൃത്ത് വഴി ഷാങ്ഹായിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധുപ്പെട്ടു.കോൺസുലേറ്റ് അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് അരുണാചൽ പ്രദേശ് സ്വദേശിനിക്ക് യാത്ര തുടരാനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് ഇന്ത്യൻ അധികൃതരെ പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ടാണ് തോങ്ഡോക് ഇക്കാര്യം എക്സിൽ കുറിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെ നേരിട്ട് അപമാനിക്കുന്നതിന് തുല്യമായിരുന്നു ഇതെന്നായിരുന്നു യുവതി തൻ്റെ പോസ്റ്റിൽ കുറിച്ചത്. സർക്കാർ ഈ വിഷയത്തിൽ ഇടപ്പെട്ടത് താൻ നേരിട്ട മാനസിക പ്രതിസന്ധിക്ക് ചൈനീസ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. അരുണാചലിൽ നിന്നും വിദേശത്തേക്ക് പോകുന്ന എല്ലാവർക്കും ഇത്തരത്തിലുള്ള വിവേചനത്തിൽ നിന്നും സർക്കാർ സംരക്ഷണ ഉറപ്പ് വരുത്തണമെന്നും യുവതി തൻ്റെ പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.