IndiGo Summer Sale: പ്രവാസികൾ ശ്രദ്ധിക്കൂ… വിമാന ടിക്കറ്റുകൾക്ക് 10% കിഴിവ്, ഇൻഡിഗോ സമ്മർ സെയിൽ തുടങ്ങി

IndiGo Summer Sale, Special Discounts: വേനൽക്കാല അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതാണ് പതിവ്. എന്നാൽ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഈ ഇളവ് ലഭ്യമാകുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ തുക ലാഭിക്കാൻ സഹായിക്കും.

IndiGo Summer Sale: പ്രവാസികൾ ശ്രദ്ധിക്കൂ... വിമാന ടിക്കറ്റുകൾക്ക് 10% കിഴിവ്, ഇൻഡിഗോ സമ്മർ സെയിൽ തുടങ്ങി

Indigo

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 08:37 PM

ദുബായ്: വേനൽക്കാല അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസവാർത്ത. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ യാത്രക്കാർക്കായി സമ്മർ ഗെറ്റ് എവേ ഫ്ലാഷ് സെയിൽ (Indigo Summer Getaway Flash Sale) പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കിഴിവാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഈ പ്രത്യേക ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.

ബുക്കിംഗ് കാലാവധി 2026 ഏപ്രിൽ 14 മുതൽ ഏപ്രിൽ 17 വരെയുള്ള 4 ദിവസം മാത്രമാണ് ഉണ്ടാവുക. 2026 ജൂലൈ 1 മുതൽ ഒക്ടോബർ 9 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ SUMR10 എന്ന കോഡ് നൽകിയാൽ 10% കിഴിവ് ലഭിക്കും. ടിക്കറ്റ് നിരക്കിന് പുറമെ മറ്റ് അനുബന്ധ സേവനങ്ങൾക്കും ഇൻഡിഗോ വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രീ-പെയ്ഡ് അധിക ബാഗേജിന് 50% വരെ കിഴിവ് ഉണ്ടാകും. ഫാസ്റ്റ് ഫോർവേഡ് സേവനമാണ് മറ്റൊന്ന്. എയർപോർട്ട് നടപടികൾ വേഗത്തിലാക്കാൻ 70% വരെ ഇളവ് ലഭിക്കും. തിരഞ്ഞെടുത്ത റൂട്ടുകളിൽ സ്റ്റാൻഡേർഡ് സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 15% കിഴിവുണ്ട്.

Also Read – പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ

വേനൽക്കാല അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതാണ് പതിവ്. എന്നാൽ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഈ ഇളവ് ലഭ്യമാകുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ തുക ലാഭിക്കാൻ സഹായിക്കും.

നിലവിൽ 400 ലധികം വിമാനങ്ങളുമായി ദിവസേന 2200-ൽ പരം സർവീസുകൾ നടത്തുന്ന ഇൻഡിഗോ, വേനൽക്കാല യാത്രകൾ കൂടുതൽ ചിലവ് കുറഞ്ഞതാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അവസാന നിമിഷത്തെ തിരക്കും വലിയ നിരക്കും ഒഴിവാക്കാൻ ഈ നാല് ദിവസത്തിനുള്ളിൽ ബുക്കിംഗ് പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

ബുക്കിംഗ് എങ്ങനെ?

  • ഇൻഡിഗോ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ്.
  • വാട്ട്‌സ്ആപ്പ് ചാനൽ അല്ലെങ്കിൽ AI അസിസ്റ്റന്റ് ആയ ‘6Eskai’.
  • അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി.
  • പ്രവാസികൾക്ക് വൻ ആശ്വാസം
Follow Us
Related Stories
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി