AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

International Workers Day: മുതലാളിത്ത ശക്തികളെ തകർത്ത സമരാഗ്നി, ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓർമ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

International Labour Day: സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തിയായി തൊഴിലാളി വർഗം ഉയർത്തെഴുന്നേറ്റതിന് പിന്നിൽ ആയിരങ്ങളുടെ രക്തച്ചൊരിച്ചിലുണ്ട്. 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ ആരംഭിച്ചത്. 

International Workers Day: മുതലാളിത്ത ശക്തികളെ തകർത്ത സമരാഗ്നി, ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓർമ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Updated On: 01 May 2025 08:53 AM

ഇന്ന് മേയ് ഒന്ന്, അന്താരാഷ്ട്ര തൊഴിലാളി ദിനം. മുതലാളിത്ത ശക്തികളെ തകർത്ത്, എട്ട് മണിക്കൂർ തൊഴിൽ സമയം എന്ന അവകാശം നേടിയെടുത്ത സമരാ​ഗ്നിയുടെ ഓർമയ്ക്കായി എല്ലാ വർഷവും മേയ് ഒന്നിന് ലോക തൊഴിലാളി ദിനം അല്ലെങ്കിൽ മേയ് ദിനം ആഘോഷിക്കുന്നു.

1884 ലാണ്, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സ് എട്ടു മണിക്കൂര്‍ തൊഴിൽ സമയം എന്ന ആവശ്യം മുന്നോട്ട് വച്ചത്. 1886 മെയ് 1 മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും യൂണിയനുകൾ പ്രഖ്യാപിച്ചു. എന്നാല്‍ തൊഴിലുടമകള്‍ ഈ ആവശ്യം അനുവദിച്ചില്ല.

തുടർന്ന് 1886 മേയ് ഒന്നിന് എട്ടുമണിക്കൂർ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് മൂന്നു ലക്ഷത്തോളം തൊഴിലാളികൾ അമേരിക്കയിൽ പണിമുടക്കി. മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ സമാധാനപരമായി യോ​ഗം ചേരുകയായിരുന്ന തൊഴിലാളികൾക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഇതാണ് ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. തുടർന്ന്, തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ പൊലീസിന് നേരെ ബോംബാക്രമണം ഉണ്ടായി. ഇത് പൊലീസും തൊഴിലാളികളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചു.

ALSO READ: യാത്രാ ദൈർഘ്യം കുറയ്ക്കാൻ മണ്ണിനടിയിലൂടെയുള്ള ട്രെയിൻ; അൽ മഖ്തൂം എയർപോർട്ടിൽ പുതിയ സൗകര്യമെത്തുന്നു

ഇത്തരത്തിൽ പൊലീസ് വെടിവയ്പിലും ബോംബാക്രമണത്തിലും നിരവധി പേരാണ് കൊല്ലപ്പെട്ടത്. തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ജീവൻ ത്യജിച്ചും നടത്തിയ പോരാട്ടത്തിന്റെ സ്മരണയ്ക്കായി 1890 മുതൽ അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ തീരുമാനിച്ചു.

ഈ സമരാഗ്നിയുടെ പ്രതിഫലനമായിരുന്നു, സംഘടിത തൊഴിലാളി വർഗം എന്ന ശക്തിയുടെ ഉദയം. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തിയായി തൊഴിലാളി വർഗം ഉയർത്തെഴുന്നേറ്റതിന് പിന്നിൽ ഈ ആയിരങ്ങളുടെ രക്തച്ചൊരിച്ചിലുണ്ട്.