AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US vs Iran: യുഎസിന്റെ എബ്രഹാം ലിങ്കണെ ഇറാന് ഭയമില്ല; കാരണമിതാണ്

Iran Military Strategy: മെഷീന്‍ ഗണ്‍, റോക്കറ്റ്, ടോര്‍പ്പിഡോ തുടങ്ങിയ നൂറുകണക്കിന് ചെറുതും വേഗതയേറിയതുമായ ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇവയ്ക്ക് ഒന്നിലധികം വശങ്ങളില്‍ നിന്ന് കപ്പലുകളെ ആക്രമിക്കാനാകും. എന്നാല്‍ മിസൈലുകളെ തടയാനുള്ള സാങ്കേതികവിദ്യയുമായാണ് യുഎസ് കപ്പലുകളുടെ സഞ്ചാരം.

US vs Iran: യുഎസിന്റെ എബ്രഹാം ലിങ്കണെ ഇറാന് ഭയമില്ല; കാരണമിതാണ്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 10 Feb 2026 | 07:43 AM

ഇറാനും യുഎസും തമ്മില്‍ പോര് തുടരുകയാണ്. എന്നാല്‍ യുഎസിന്റെ നാവികസേന കപ്പലുകളുമായി മത്സരിക്കാന്‍ ഇറാന്‍ തയാറല്ല. യുഎസിനോട് നേരിട്ട് ഏറ്റുമുട്ടുന്നത് തങ്ങള്‍ക്ക് അസാധ്യമായതിനാല്‍ തന്നെ മറ്റുപല തന്ത്രങ്ങളുമാണ് ഇറാന്‍ പുറത്തെടുക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പോലുള്ള അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ചെറുതും വിലകുറഞ്ഞതുമായ ആയുധങ്ങളാണ് ഇറാന്‍ കളത്തിലിറക്കിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇത്തരം കപ്പലുകള്‍ ഗള്‍ഫ് സമുദ്രത്തിലേക്ക് പ്രവേശിക്കുന്നത്. ഇടുങ്ങിയ ഈ വഴിയിലൂടെയുള്ള സഞ്ചാരം വലിയ കപ്പലുകള്‍ക്ക് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിടെയെത്തുമ്പോള്‍ വേഗത കുറയ്ക്കുന്ന യുഎസ് കപ്പലുകളെ ലക്ഷ്യമിടാന്‍ ഇറാന് അതിവേഗം സാധിക്കുന്നതിന് കാരണവും ഇതാണ്. മിസൈല്‍ ബാറ്ററികള്‍ ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം.

മെഷീന്‍ ഗണ്‍, റോക്കറ്റ്, ടോര്‍പ്പിഡോ തുടങ്ങിയ നൂറുകണക്കിന് ചെറുതും വേഗതയേറിയതുമായ ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇവയ്ക്ക് ഒന്നിലധികം വശങ്ങളില്‍ നിന്ന് കപ്പലുകളെ ആക്രമിക്കാനാകും. എന്നാല്‍ മിസൈലുകളെ തടയാനുള്ള സാങ്കേതികവിദ്യയുമായാണ് യുഎസ് കപ്പലുകളുടെ സഞ്ചാരം. എങ്കിലും ഒരുമിച്ചെത്തുന്ന നൂറുകണക്കിന് മുസൈലുകളെ ഒരേസമയം ട്രാക്ക് ചെയ്ത് പ്രതിരോധിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്.

ചെറിയ മിസൈലുകള്‍ക്ക് പുറമെ ഖലീജ് ഫാര്‍സ് പോലുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്റെ കൈവശം നിലവിലുണ്ട്. 300 കിലോമീറ്ററോ അതില്‍ കൂടുതലോ ദൂരപരിധിയിലുള്ള കപ്പലുകളെ ലക്ഷ്യമിടാനാണ് ഇവ ഉപയോഗിക്കുന്നത്. ഈ മിസൈലുകള്‍ സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നാണ് ഇറാന്റെ അവകാശവാദം.

Also Read: Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങും: ഖമേനി

ഇറാന്റെ കൈവശമുള്ള മറ്റൊരു മിസൈലാണ് ഷാഹെദ് സീരീസ്. ഇവയ്ക്ക് യുഎസ് ഇന്റര്‍സെപ്റ്റര്‍ മിസൈലിനേക്കാള്‍ വില വളരെ കുറവാണ്. വിമാനങ്ങളില്‍ നിന്ന് ആക്രമണം നടത്താന്‍ ഇവ ഫലപ്രദമാണ്. യുഎസ് ഇവയെ പ്രതിരോധിച്ചാലും ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാകുന്ന ചെലവില്‍ ഒരുപാട് വ്യത്യാസമുണ്ടാകും.

പേര്‍ഷ്യന്‍ കടലുകളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത ഗാദിര്‍ ക്ലാസ് മിഡ്‌ജെറ്റ് അന്തര്‍വാഹിനികളും ഇറാനുണ്ട്. മറ്റ് അന്തര്‍വാഹനികളേക്കാള്‍ വലുപ്പം കുറവായതിനാല്‍ വെള്ളത്തിനിടയില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്താന്‍ ഇവയ്ക്കാകും. കൂടാതെ ശബ്ദം വഴിയുള്ള സോണാര്‍ ഉപയോഗിക്ക് ഇവയെ കണ്ടെത്താനും പ്രയാസമാണ്. ഇവയില്‍ വലിയ യുദ്ധക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധിക്കുന്ന ഭാരമേറിയ ടോര്‍പ്പിഡോകളും ഉണ്ടാകും.

Follow Us