Iran-Israel Conflict: യുഎസ് ജെറ്റുകള്‍ വെടിവെച്ചിട്ട് കുവൈറ്റ്; നന്ദിയുണ്ടെന്ന് അമേരിക്ക

US F‑15E Fighter Jets Shot Down: വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരായി രക്ഷപ്പെട്ടു. ഇറാനെതിരെ നടത്തുന്ന സൈനിക ഓപ്പറേഷനില്‍ കുവൈറ്റ് പ്രതിരോധ സേനയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നും അതില്‍ തങ്ങള്‍ നന്ദി അറിയിക്കുന്നതായും കമാന്‍ഡ് എക്‌സില്‍ കുറിച്ചു.

Iran-Israel Conflict: യുഎസ് ജെറ്റുകള്‍ വെടിവെച്ചിട്ട് കുവൈറ്റ്; നന്ദിയുണ്ടെന്ന് അമേരിക്ക

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

02 Mar 2026 | 05:37 PM

ടെഹ്‌റാന്‍: അമേരിക്കയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് കുവൈറ്റ്. എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. സൗഹൃദ വെടിവെപ്പിലാണ് ഇത് സംഭവിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. യുഎസ്-ഇസ്രായേല്‍ സംയുക്ത സൈന്യം നയിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സെന്‍ട്രല്‍ കമാന്‍ഡാണ് ഈ വിവരം അറിയിച്ചത്.

വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരായി രക്ഷപ്പെട്ടു. ഇറാനെതിരെ നടത്തുന്ന സൈനിക ഓപ്പറേഷനില്‍ കുവൈറ്റ് പ്രതിരോധ സേനയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നും അതില്‍ തങ്ങള്‍ നന്ദി അറിയിക്കുന്നതായും കമാന്‍ഡ് എക്‌സില്‍ കുറിച്ചു.

നിരവധി യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണ വിവരം കുവൈറ്റ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു.

അതേസമയം, ഇറാന്റെ നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചു. ഇവിടെ ആണവ ചോര്‍ച്ചയ്ക്ക് സാധ്യതയുള്ളതായാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി പറയുന്നത്. ആണവ ചോര്‍ച്ച സംഭവിക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.

Also Read: Iran-Israel Conflict: നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിന്നലാക്രമണം? ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിധി ‘അവ്യക്ത’മെന്ന് ഐആർജിസി

ഇറാന്റെ ആണവ പദ്ധതിയില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ നയതന്ത്ര ശ്രമങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ഗ്രോസിയുടെ അഭിപ്രായം. ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് സംഭവിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ മജിദ് എബ്‌നെല്‍റേസയെ ആക്ടിങ് പ്രതിരോധമന്ത്രിയായി നിയോഗിച്ചു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ