​​Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം

​​Iran-Israel Conflict Update:‌ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തുകയും എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാൻ കപ്പലുകളും ഇല്ലാതാക്കുകയും ചെയ്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തിനായി ആദ്യ ആഴ്ചയിൽ ഏകദേശം 110 കോടി ഡോളർ യുഎസ് ചെലവഴിച്ചതായാണ് വിവരം.

​​Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം

Donald Trump

Updated On: 

20 Mar 2026 | 06:57 AM

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം ​​(Iran-Israel Conflict Update) തുടരാൻ 20,000 കോടി ഡോളർ (ഏകദേശം 18.64 ലക്ഷം കോടി രൂപ) അനുവദിക്കണമെന്ന് യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ട് പെന്റഗൺ. ഈ ആവശ്യം യുഎസ് കോൺഗ്രസ് അംഗീകരിച്ചാൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം കൂടുതൽ കടുക്കാനാണ് സാധ്യത.

ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തുകയും എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാൻ കപ്പലുകളും ഇല്ലാതാക്കുകയും ചെയ്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തിനായി ആദ്യ ആഴ്ചയിൽ ഏകദേശം 110 കോടി ഡോളർ യുഎസ് ചെലവഴിച്ചതായാണ് വിവരം.

ALSO READ: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

പെന്റഗണിൻ്റെ ആവശ്യം അം​ഗീകരിച്ച് ഇനിയും 20,000 കോടി ഡോളർ കൂടി അനുവദിച്ചാൽ ഇറാന്റെ ജിഡിപിയുടെ പകുതിയിലേറെ തുല്യമായ തുകയാകും യുഎസ് ഈ യുദ്ധത്തിനായി ചെലവിടുക. 2025ൽ ഇറാന്റെ ജിഡിപി ഏകദേശം 35,600 കോടി ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‌
സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, 2026 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ധനസഹായത്തിനായി കോൺഗ്രസ് ഇതിനകം 838.5 ബില്യൺ ഡോളറാണ് അം​ഗീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെന്റഗൺ ഇത്തരത്തിൽ നിരവധി തവണ പണം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോഴത്തെ ആവശ്യം വൈറ്റ്ഹൗസ് അം​ഗീകരിക്കുമോ എന്ന കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകും.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?