Israel-Palestine Conflict: ഗാസയില്‍ കൂട്ടകുരുതി തുടരുന്നു; ഗര്‍ഭിണി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

Israel Gaza Airstrike 12 Palestinians Killed: മധ്യ ഗാസയിലെ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ദമ്പതികള്‍ക്കും അവരുടെ 10 വയസുകാരനായ മകനും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇസ്രായേൽ ഇറാൻ സംഘർഷത്തിനിടെയാണ് ഗാസയ്ക്ക് നേരെയുള്ള ഈ ആക്രമണം.

Israel-Palestine Conflict: ഗാസയില്‍ കൂട്ടകുരുതി തുടരുന്നു; ഗര്‍ഭിണി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

Representational Image

Edited By: 

Jenish Thomas | Updated On: 18 Mar 2026 | 03:31 PM

ഗാസ സിറ്റി: പലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ആണ്‍കുട്ടികളും, ഒരു ഗര്‍ഭിണിയും എട്ട് പോലീസുകാരുമാണ് മരിച്ചത്. കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ ഇരട്ട കുട്ടികളായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മധ്യ ഗാസയിലെ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ദമ്പതികള്‍ക്കും അവരുടെ 10 വയസുകാരനായ മകനും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 15 വയസുകാരിയെ നുസൈറത്തിലെ ഔദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞങ്ങള്‍ ഉറങ്ങുകയായിരുന്നു, ഇതിനിടെ ക്യാമ്പില്‍ മിസൈല്‍ പതിച്ചുവെന്ന് പ്രദേശവാസിയായ മഹ്‌മൂദ് അല്‍ മുഹ്തസെബ് പറഞ്ഞു. ഇന്നേദിവസം തന്നെ സലാ അല്‍ദിന്‍ റൂട്ടില്‍ സവൈദ പട്ടണത്തിന്റെ പ്രവേശന കവാടത്തില്‍ പോലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി ഹമാസ് അറിയിച്ചു.

അതേസമയം, അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ എന്നിവര്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ പലസ്തീനികളെ ലോകം മറന്നുവെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇറാനില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ യുദ്ധം നടത്തുമ്പോള്‍ ഗാസയും വിനാശകരമായ ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇറാനില്‍ യുദ്ധം ആരംഭിക്കുന്നത് വരെ ഗാസ പുനര്‍നിര്‍മാണത്തിലായിരുന്നു അമേരിക്കയുടെ ശ്രദ്ധ. എന്നാല്‍ നിലവില്‍ ട്രംപ് അക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നില്ല.

Also Read: Iran Drone Attack: പ്രവാസികളേ ജാഗ്രത കൈവിടല്ലേ; ദുബായ് വിമാനത്താവളത്തിന് സമീപം ആക്രമണം

2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് യുദ്ധത്തിന് തുടക്കമാകുന്നത്. ഇസ്രായേലില്‍ 1,200 പേരും പലസ്തീനില്‍ 72,200 പേരുമാണ് അന്ന് കൊല്ലപ്പെട്ടത്. നിരവധിയാളുകളെ ബന്ദികളാക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ നടന്നിരുന്നുവെങ്കിലും നിലവില്‍ അതേകുറിച്ച് എവിടെയും പരാമര്‍ശങ്ങളില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?