Israel-Hamas War: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 35,000 കവിഞ്ഞു

ജനത്തിരക്കേറിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ പൂർണ്ണ തോതിലുള്ള ആക്രമണം വിനാശകരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം മുന്നറിയിപ്പ് നൽകി.

Israel-Hamas War: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 35,000 കവിഞ്ഞു
Published: 

13 May 2024 07:56 AM

ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നു. തെക്കൻ ഗാസയിലെ  കൂടുതൽ മേഖലകളിൽ നിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതിനിടെ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നു. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ നിരവധി വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.

ഒപ്പം കനത്ത നാശനഷ്ടങ്ങളും സംഭവിച്ചതായി പറയപ്പെടുന്നു. ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നാണ് ജബാലിയ. ഇവിടെ ഒരുലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം നടന്നതെന്നാണ് എതിർപക്ഷത്തിന്റെ വിശദീകരണം. കഴിഞ്ഞ ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ഇതുവരെ 35,034 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

78,755 പേർക്കോളം പരുക്കേറ്റതായും പറയപ്പെടുന്നു. ഇന്നലെ നടന്ന ആക്രണത്തിൽ മാത്രം കൊല്ലപ്പെട്ടത്19 പേരാണെന്നാണ് വിവരം. ഇതിനിടെ, വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ പുതിയ പാത തുറന്നതായി ഇസ്രയേൽ സേന വ്യക്തമാക്കിയതും ആശങ്ക കൂട്ടുന്നു. കിഴക്കൻ റഫയിൽനിന്നുള്ള കൂട്ടപ്പലായനം നടക്കുകയാണ് ഇപ്പോൾ. കൂടുതൽ മേഖലകളിൽ ഒഴി‍ഞ്ഞുപോകാനായി ഇസ്രയേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ബന്ദികളെ മടക്കിയെത്തിക്കാൻ പെട്ടെന്നു തന്നെ നടപടി വേണമെന്നുള്ള ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭം ഇസ്രയേലിൽ ശക്തമായി തുടരുകയാണ്.

ALSO READ; മഴ തുരുന്നു; 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

യുദ്ധം മുറുകുന്നതിനിടെ യുഎസിൽ വിവിധ സർവകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുകയാണ്. വടക്കൻ ഗാസയിൽ ഹമാസും ഇസ്രായേൽ സേനയും തമ്മിൽ വീണ്ടും യുദ്ധം ഇടതടവില്ലാതെ തുടരുന്നതിനാൽ ഗാസയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. റാഫയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജനത്തിരക്കേറിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ പൂർണ്ണ തോതിലുള്ള ആക്രമണം വിനാശകരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം മുന്നറിയിപ്പ് നൽകി. യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ അഭയാർഥികളുടെ (യു എൻ ആർ ഡബ്ല്യു എ) കണക്കുകൾ പ്രകാരം അടുത്ത ദിവസങ്ങളിൽ ഏകദേശം 110,000 ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തു.

ഈജിപ്തിൻ്റെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച കേസിൽ ഔദ്യോഗികമായി ചേരാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടി വംശഹത്യക്ക് തുല്യമാണെന്നും 35,000-ത്തിലധികം സിവിലിയൻ മരണങ്ങൾക്ക് കാരണമായെന്നും അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും ഉണ്ടെന്നും ആരോപിച്ച് ദക്ഷിണാഫ്രിക്ക ജനുവരിയിൽ കേസ് ഫയൽ ചെയ്തു.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ