Israel-Iran Conflict: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം

Iranian Warship Attacked in Indian Ocean: അന്താരാഷ്ട്ര ജലാശയത്തില്‍ സുരക്ഷിതമെന്ന് കരുതിയ ഒരു ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ അന്തര്‍വാഹിനി മുക്കി, ടോര്‍പ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Israel-Iran Conflict: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം

പ്രതീകാത്മക ചിത്രം

Published: 

05 Mar 2026 | 06:10 AM

ടെഹ്‌റാന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ട് യുഎസ്. ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി മടങ്ങുകയായിരുന്ന കപ്പല്‍, യുഎസ് ഇന്ത്യന്‍ മഹാസുദ്രത്തില്‍ മുക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 87 പേരുടെ മരണം രേഖപ്പെടുത്തി. ഐറിസ് ദേന എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

2024ലും മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേന, മിലാന്‍ എന്ന പേരില്‍ നടത്തുന്ന ബഹുമുഖ നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയിരുന്നു. അതിന്റെ 2026ലെ പതിപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഇറാന്‍ കപ്പലിനെതിരെ നടന്ന ആക്രമണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇറാനെതിരായി നടക്കുന്ന യുദ്ധത്തിന്റെ ആഗോള വ്യാപ്തിയുടെ തെളിവാണിതെന്നാണ് പ്രതികരണം.

അന്താരാഷ്ട്ര ജലാശയത്തില്‍ സുരക്ഷിതമെന്ന് കരുതിയ ഒരു ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ അന്തര്‍വാഹിനി മുക്കി, ടോര്‍പ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, യുഎസ് യുദ്ധക്കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്തര്‍വാഹിനി പെരിസ്‌കോപ്പ് പോലെ തോന്നിക്കുന്നതും സ്‌ഫോടനം നടക്കുന്നതും കാണിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ യുഎസ് യുദ്ധവകുപ്പാണ് പുറത്തുവിട്ടത്. ഒരു അന്തര്‍വാഹനി കപ്പല്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ ഇതാദ്യമായാണ് യുദ്ധവകുപ്പ് പുറത്തുവിടുന്നത്. പെരിസ്‌കോപ്പ് ആഴത്തില്‍ പോലും ഇറാനിയന്‍ കപ്പലുകള്‍ക്ക് യുഎസ് അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Also Read: Submarine Attack: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന്‌ നേരെ ആക്രമണം; 101 പേരെ കാണാനില്ല; നിരവധി പേര്‍ക്ക് പരിക്ക്‌

അതേസമയം, ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ബഹുമുഖ നാവിക അഭ്യാസങ്ങളിലൊന്നാണ് മിലാന്‍ 2026. പ്രവര്‍ത്തനക്ഷമത, സമുദ്ര മേഖല അവബോധം, കൂട്ടായ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള നാവികസേനകളെ ഒരുമിച്ച് കൊണ്ടുവന്ന് നടത്തുന്ന അഭ്യാസമാണിത്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ