Israel-Iran Conflict : ഖത്തറിലെ യുഎസ് എയർ ബേസിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം
Iran Attack On Qatar : സുരക്ഷയെ മുൻ നിർത്തി ഖത്തർ വ്യോമപതാ അടച്ചു.
ദോഹ : ഇസ്രായേൽ-ഇറാൻ സംഘർഷം മറ്റൊരു തലത്തിലേക്ക്. ഖത്തറിലെ യുഎസിൻ അൽ ഉദെയ്ദ് വ്യോമതാവളത്തിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാൻ്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് ഖത്തർ വ്യോമപത അടച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. വലിയ ശബ്ദം കേട്ടതായി ഖത്തറിലുള്ള മലയാളികൾ അറിയിക്കുന്നു. ഇറാൻ തുടുത്ത് വിട്ട് ആറ് മിസൈലുകൾ വെടിവെച്ചിട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ഇറാൻ സ്ഥിരീകരിച്ചു. ഇറാഖിലെ അമേരിക്കൻ വ്യോമതാവളങ്ങളിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഖത്തൽ അലപിക്കുകയും ചെയ്തു. ഖത്തറിന് പുറമെ ബഹ്റൈനിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
പശ്ചിമ ഏഷ്യയിൻ മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമതാവളാണ് ഖത്തറിലേത്. കഴിഞ്ഞ ദിവസം ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ചേർന്ന് ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് മറുപടി എന്നപോലെയാണ് ഖത്തർ ഏയർബേസിലേക്കുള്ള മിസൈൽ ആക്രമണം. ഇറാന് പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിരുന്നു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സിറ്റുവേഷൻ മുറയിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് റിപ്പോർട്ട്.
മുറിക്കുള്ളിൽ സുരക്ഷിതമായി തുടരാനാണ് ഖത്തറിലുള്ള ഇന്ത്യയുടെ എമ്പസി അറിയിച്ചു. പ്രാദേശിക നിർദേശങ്ങളും വാർത്തകള പിന്തുടരണമെന്നും എമ്പസി വ്യക്തമാക്കി. മുന്നുരുക്കത്തിൻ്റെ ഭാഗമായി ബഹ്റൈനിൽ വ്യോപാത അടച്ചിടുമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമ ഏഷ്യൻ രാജ്യങ്ങളിൽ യുദ്ധസമാനം സ്ഥിതി നിലനിൽക്കെ തിരുവനന്തപുരത്ത് നിന്നു ബഹ്റൈനിലേക്ക് വിമാനം തിരികെ വിളിച്ചു. ബഹറൈനും ഖത്തറും വ്യോമപാത അടച്ചതിന് പിന്നാലെയാണ് നടപടി.