Gaza Attack: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Israeli Airstrike on Gaza Hospital Kills Five Palestinians 20 Injured: ആശുപത്രിയിലെ ഒരു കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. സംഭവത്തില്‍ ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസലാണ് മരണവിവരം പുറത്തുവിട്ടത്.

Gaza Attack: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

12 Nov 2026 | 06:32 AM

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള നാസര്‍ ആശുപത്രി സമുച്ചയത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്.

ആശുപത്രിയിലെ ഒരു കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. സംഭവത്തില്‍ ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസലാണ് മരണവിവരം പുറത്തുവിട്ടത്.

നാസര്‍ ആശുപത്രിക്ക് നേരെ ആക്രമണം

തെക്കന്‍ ഗാസയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ഖാന്‍ യൂനിസിലുള്ള നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ്. ആശുപത്രി സമുച്ചയത്തിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണം പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ആശുപത്രിയുടെ ശസ്ത്രക്രിയാ വിഭാഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പിന്നീട് പുറത്തുവന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയാ വിഭാഗത്തിന് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടറായ റസീഖ് അബുഷിറയും ഉള്‍പ്പെടുന്നു.

Also Read: Iran War: ഇറാൻ സംഘർഷത്തിൽ അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു

വെടിനിര്‍ത്തലിനിടയിലും ആക്രമണം തുടരുന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ആക്രമണങ്ങള്‍ തുടരുകയാണ്. 2025 ഒക്ടോബര്‍ 10നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. നവംബര്‍ 11ന് ഗാസ സിറ്റിയിലും ബുറൈജ് അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ക്ക് നേരത്തെയുണ്ടായ ആക്രമണത്തില്‍ മരണം സംഭവിച്ചു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,622 പലസ്തീനികള്‍ കൊല്ലപ്പെടുകയും 5,878 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 74,600ലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും ഏകദേശം 1.76 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനവും തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English Summary

An Israeli airstrike on Nasser Hospital in Khan Younis, southern Gaza, killed at least four Palestinians and injured several others, according to Gaza Civil Defence. The attack damaged the hospital’s intensive care and surgical wards amid continued tensions over the ceasefire agreement. Later reports revised the death toll to five.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: നോൽ കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ പേയ്‌മെൻ്റും ഷോപ്പിംഗും നടത്താം
Iran War: ഇറാൻ സംഘർഷത്തിൽ അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു
അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം
Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!
Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
2027-നെ വരവേൽക്കാൻ റാസൽഖൈമ റെഡി! ആകാശത്ത് വിസ്മയം തീർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോയും; പ്രവേശനം സൗജന്യം
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്