5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Israel–Palestinian conflict: ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണം എനിക്ക് പ്രതിരോധിക്കാന്‍ സാധിച്ചില്ല, വീഴ്ചപ്പറ്റി: ഇസ്രായേലി മിലിട്ടറി ചീഫ്‌

Major General Aharon Haliva: ആ കയ്‌പേറിയ ദിനം തന്റെ ഉപബോധ മനസില്‍ എപ്പോഴും ഉണ്ടായിരിക്കും. കാരണം അന്ന് തനിക്ക് തന്റെ ഉത്തരവാദിത്തത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് കോപ്‌സിന്റെ പരാജയം തന്റെയും പരാജയമാണെന്നും അഹറോണ്‍ പറഞ്ഞു.

Israel–Palestinian conflict: ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണം എനിക്ക് പ്രതിരോധിക്കാന്‍ സാധിച്ചില്ല, വീഴ്ചപ്പറ്റി: ഇസ്രായേലി മിലിട്ടറി ചീഫ്‌
Aharon Haliva (Social Media Image)
Follow Us
shiji-mk
SHIJI M K | Updated On: 22 Aug 2024 19:53 PM

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്ന് ഇസ്രായേലി മിലിട്ടറി വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അഹറോണ്‍ ഹലിവ. ഹമാസിനെ പ്രതിരോധിക്കാന്‍ സാധിക്കാതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് അഹറോണ്‍ തന്റെ പ്രസ്താവന നടത്തിയത്. ഹമാസിനെ ചെറുക്കാന്‍ തനിക്ക് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിലില്‍ തന്നെ അഹറോണ്‍ രാജിവെച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിയമിക്കുന്നതിലുള്ള കാലതാമസാണ് പദവിയില്‍ തുടരാന്‍ കാരണമായത്. ഒക്ടോബര്‍ ഏഴ് എന്ന ദിവസം തന്റെ മരണം വരെ പിന്തുടരുമെന്ന് അഹറോണ്‍ പറഞ്ഞു.

ആ കയ്‌പേറിയ ദിനം തന്റെ ഉപബോധ മനസില്‍ എപ്പോഴും ഉണ്ടായിരിക്കും. കാരണം അന്ന് തനിക്ക് തന്റെ ഉത്തരവാദിത്തത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് കോപ്‌സിന്റെ പരാജയം തന്റെയും പരാജയമാണെന്നും അഹറോണ്‍ പറഞ്ഞു.

Also Read: Israel-Palestine Conflict: ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; ഇസ്രായേലി സൈനികര്‍ക്കെതിരെ ഫലസ്തീന്‍ തടവുകാരന്‍

അതേസമയം, അഹറോണിന് പുറമെ സേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി, ആഭ്യന്തര രഹസ്യാന്വേഷണ മേധാവി ബാര്‍ എന്നിവരും ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രിലില്‍ രാജിവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളാക്കിയില്‍ നിരവധി പേരും ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രായേലി സൈനികര്‍ തന്നെ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് ഫലസ്തീന്‍ യുവാവ് വെളിപ്പെടുത്തി. ഫലസ്തീന്‍ പ്രിസണേഴ്‌സ് ബോര്‍ഡും ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് അസോസിയേഷനും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലില്‍ തടവിലാക്കപ്പെട്ട യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡോലു വ്യക്തമാക്കുന്നു.

ഫലസ്തീന്‍ യുവാവ് ജയിലില്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ യുവാവ് ആരാണെന്ന കാര്യം വ്യക്തമല്ല. ഇയാളുടെ ഇനീഷ്യല്‍ മാത്രമാണ് സംഘടനകള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. ജി വി എന്ന ഇനീഷ്യലാണ് യുവാവ് വെളിപ്പെടുത്തിയിട്ടുള്ളത്.

ചോദ്യം ചെയ്യുന്നതിനിടെ തന്നെ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. ഇസ്രായേലി സൈനികരില്‍ നിന്നും നിരന്തരം പീഡനത്തിനും അപമാനത്തിനും മര്‍ദനത്തിനും ഇരയായി കൊണ്ടിരിക്കുകയാണെന്നാണ് യുവാവ് വെളിപ്പെടുത്തിയത്.

തെക്കന്‍ ഗസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നിന്നാണ് ഇസ്രായേലി സൈന്യം തന്നെ പിടികൂടിയത്. ഹമദില്‍ നിന്നാണ് തടവിലാക്കപ്പെട്ടത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയും കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടിയും കണ്ണ് മൂടികെട്ടിയതിനും ശേഷമാണ് ബന്ദിയാക്കി ട്രക്കിലേക്ക് കയറ്റിയതെന്നും യുവാവ് പറഞ്ഞു.

അതേസമയം, ഇസ്രായേലി ഭരണകൂടം തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ സ്ഥിതിഗതികള്‍ എന്താണെന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 40,173 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 92,857 ഫലസ്തീനികള്‍ക്ക് സാരമായി പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇസ്രായേലി സൈന്യം ഫലസ്തീനില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ഗസയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും ഇസ്രായേല്‍ നേതൃത്വം നല്‍കുന്ന കൂട്ടക്കൊലയാണെന്നും അള്‍ജീരിയ പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍മദ്ജിദ് ടെബൗണ്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കവേയാണ് ടെബൗണിന്റെ പരാമര്‍ശം.

Also Read: PM Modi at Poland: 45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

ഈജിപ്തും ഫലസ്തീനും തമ്മിലുള്ള അതിര്‍ത്തി തുറന്നാല്‍ ഗസയില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ നിര്‍മിക്കാന്‍ തയാറാണെന്നും ടെബൗണ്‍ പറഞ്ഞു. അതിര്‍ത്തി തുറന്നാല്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാം. സൈന്യം സജ്ജമാണ്. 20 ദിവസത്തിനുള്ളില്‍ ഗസയില്‍ തങ്ങള്‍ മൂന്ന് ആശുപത്രികള്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് ഒരു അവസാനം ഉണ്ടാകുന്നതുവരെ ഇസ്രായേലുമായി തങ്ങള്‍ ഇനിയൊരു കൂടിക്കാഴ്ച നടത്തില്ലെന്ന് സ്‌കോട്‌ലന്‍ഡ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. ഗസയെ സമാധാനത്തിലേക്ക് എത്തിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതുവരെ ഇസ്രായേല്‍ല്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചതായാണ് സ്‌കോട്ട്‌ലന്‍ഡ് അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് ആദ്യം സ്‌കോട്ടിഷ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബര്‍ട്ട്സണും ഇസ്രായേല്‍ നയതന്ത്രജ്ഞനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Latest News