Jeddah Tower: ബുർജ് ഖലീഫ ഇനി രണ്ടാം സ്ഥാനത്ത്; 80 നിലകൾ പൂർത്തിയാക്കി ജിദ്ദ ടവർ കുതിയ്ക്കുന്നു

Jeddah Tower: ഉയരത്തിൻ്റെ കാര്യത്തിൽ ബുർജ് ഖലീഫയെ മറികടക്കാനൊരുങ്ങി ജിദ്ദ ടവർ. 160 നിലകളും ആയിരം മീറ്റർ ഉയരവുമാണ് പണി പൂർത്തിയാവുമ്പോൾ ജിദ്ദ ടവറിന് ഉണ്ടാവുക.

Jeddah Tower: ബുർജ് ഖലീഫ ഇനി രണ്ടാം സ്ഥാനത്ത്; 80 നിലകൾ പൂർത്തിയാക്കി ജിദ്ദ ടവർ കുതിയ്ക്കുന്നു

ജിദ്ദ ടവർ

Published: 

20 Dec 2025 13:56 PM

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡിൽ ബുർജ് ഖലീഫയെ മറികടക്കാനൊരുങ്ങി സൗദി അറേബ്യയിലെ ജിദ്ദ ടവർ. ആയിരം മീറ്ററിലധികം ഉയരമാവും നിർമാണം പൂർത്തിയാവുമ്പോൾ ജിദ്ദ ടവറിന് ഉണ്ടാവുക. നിലവിൽ ജിദ്ദ ടവറിൻ്റെ 80ആം നിലയുടെ പണി പൂർത്തിയായിട്ടുണ്ട്.

2028ഓടെ ജിദ്ദ ടവറിൻ്റെ നിർമ്മാണം പൂർത്തിയാവുമെന്നാണ് കരുതപ്പെടുന്നത്. നിർത്തിവച്ചിരുന്ന നിർമ്മാണം ഈ വർഷം ജനുവരിയിലാണ് പുനരാരംഭിച്ചത്. വളരെ വേഗത്തിലാണ് കെട്ടിടത്തിൻ്റെ പണി മുന്നോട്ടുനീങ്ങുന്നത്. 3-4 ദിവസം കൂടുമ്പോൾ ഒരു പുതിയ നിലയുടെ പണി പൂർത്തിയാവുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read: Burj Khalifa Lightning: ബുർജ് ഖലീഫയിൽ മിന്നൽ പിണരുകൾ പതിച്ചു; ദൃശ്യം പങ്കുവെച്ച് ദുബായ് കിരീടാവകാശി

ബുർജ് ഖലീഫയുടെ ആകെ ഉയരം 828 മീറ്ററാണ്. അതുകൊണ്ട് തന്നെ ആയിരം മീറ്റർ ഉയരമുള്ള ജിദ്ദ ടവർ നിർമ്മാണം കഴിയുമ്പോൾ ബുർജ് ഖലീഫയെ മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ആകെ 160 നിലകളാണ് ഉണ്ടാവുക. അതിൽ പകുതി നിലകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഫോർ സീസൺസ് ഹോട്ടൽ, സർവീസ് അപ്പാർട്ട്മെൻ്റുകൾ ആഡംബര വസതികൾ, ഓഫീസ് സ്പേസുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ടാവും. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഒബ്സർവേഷൻ ഡെക്കും ഈ കെട്ടിടത്തിലുണ്ടാവും. ബുർജ് ഖലീഫയുടെ സഹരൂപകല്പന നിർവഹിച്ച അഡ്രിയാൻ സ്മിത്ത് തന്നെയാണ് ജിദ്ദ ടവറിൻ്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. ‘സൗദി അറേബ്യ വിഷൻ 2030’ൻ്റെ ഭാഗമായാണ് ജിദ്ദ ടവർ നിർമ്മാണം.

ആയിരം മീറ്റർ അഥവാ ഒരു കിലോമീറ്റർ ഉയരമുണ്ടാവുന്നതിനാൽ പണി പൂർത്തിയാകുമ്പോൾ ഒരു കിലോമീറ്റർ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ കെട്ടിടമായും ജിദ്ദ ടവർ മാറും. ജിദ്ദ ടവറിനൊപ്പം രണ്ട് കിലോമീറ്റർ ഉയരമുള്ള ‘റൈസ് ടവർ’ നിർമ്മിക്കാനും സൗദിയ്ക്ക് പദ്ധതിയുണ്ട്.

 

കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ശ്രീനിവാസൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു
ശ്രീനിവാസനെ അനുസ്മരിച്ച് അബു സലീം
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ