AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Judge Frank Caprio: ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു; വിടവാങ്ങിയത് ലോകത്തിലേറ്റവും പ്രശസ്തനായ ന്യായാധിപൻ

Judge Frank Caprio: 2023ൽ വിരമിക്കുന്നത് വരെ അദ്ദേഹം അമേരിക്കയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ മുനിസിപ്പൽ ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചിരുന്നു.

Judge Frank Caprio: ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു; വിടവാങ്ങിയത് ലോകത്തിലേറ്റവും പ്രശസ്തനായ ന്യായാധിപൻ
Frank CaprioImage Credit source: social media
nithya
Nithya Vinu | Published: 21 Aug 2025 10:16 AM

‘കാട്ട് ഇൻ പ്രൊവിഡൻസ്’ എന്ന റിയാലിറ്റി കോടതി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സഹാനുഭൂതിയായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. 2023ൽ വിരമിക്കുന്നതുവരെ അദ്ദേഹം അമേരിക്കയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ മുനിസിപ്പൽ ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചിരുന്നു.

മരണത്തിന് ഒരു ദിവസം മുമ്പ്, അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്ക് വച്ചിരുന്നു. ‘ഈ ദുഷ്‌കരമായ പോരാട്ടം ഞാൻ തുടരുമ്പോൾ, നിങ്ങളുടെ പ്രാർത്ഥനകൾ എന്റെ ആത്മാവിനെ ഉയർത്തും, നിർഭാഗ്യവശാൽ, എനിക്ക് ഒരു തിരിച്ചടി നേരിട്ടു, ഞാൻ വീണ്ടും ആശുപത്രിയിൽ എത്തിയിരിക്കുന്നു’ ജഡ്ജി ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.

കോടതിമുറിയിലെ കാരുണ്യപരമായ സമീപനത്തിന് അദ്ദേഹം പലപ്പോഴും “ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി” ആയി അറിയപ്പെട്ടിരുന്നു. സഹാനുഭൂതിയും വിവേകവും പലപ്പോഴും നയിച്ച അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെയാണ് സ്പർശിച്ചത്.

ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ൽ പ്രശസ്തമായ ടിവി പരമ്പരയ്ക്ക് ഡേടൈം എമ്മി അവാർഡിന് ഫ്രാങ്ക് കാപ്രിയോക്ക്  നാമനിർദേശം ലഭിച്ചിരുന്നു. പിഴ അടയ്ക്കാൻ പണമില്ലാതെ വരുന്ന പ്രതികളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ  അദ്ദേഹം ശ്രമിക്കുന്ന വീഡിയോകള്‍ വൈറലായിരുന്നു.