AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2025: ഓസ്ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി; മുദ്രാവാക്യവുമായി ഖലിസ്ഥാൻ അനുകൂലികൾ

India Independence Day Celebration In Australia: ഖലിസ്ഥാൻ ഭീകരർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞടുത്തത്. ഇതിനെതിരെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഇന്ത്യാക്കാർ ശക്തമായി പ്രതിരോധിച്ചു. ഓസ്ട്രേലിയയിൽ ബൊറോണിയയിലെ സ്വാമിനാരായൺ ക്ഷേത്രത്തിൽ ഖലിസ്ഥാൻ അനുകൂലികൾ അടുത്തിടെ അക്രമം നടത്തിയിരുന്നു.

Independence Day 2025: ഓസ്ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി; മുദ്രാവാക്യവുമായി ഖലിസ്ഥാൻ അനുകൂലികൾ
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 15 Aug 2025 | 05:03 PM

മെൽബൺ: ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം തടസ്സപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികൾ. ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിലെ പരിപാടിയാണ് ഖലിസ്ഥാൻ വാദികൾ തടസപ്പെടുത്തിയത്. ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം കോൺസുലേറ്റിന് മുന്നിൽ ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. പതാകയും മുദ്രാവാക്യവും മുഴക്കിയാണ് ഖലിസ്ഥാൻ ഭീകരർ എത്തിയത്. പിന്നാലെ തന്നെ ഓസ്ട്രേലിയൻ സുരക്ഷാ സേനയും സ്ഥലത്തെത്തി.

ഖലിസ്ഥാൻ ഭീകരർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞടുത്തത്. ഇതിനെതിരെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഇന്ത്യാക്കാർ ശക്തമായി പ്രതിരോധിച്ചു. സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ ഓസ്ട്രേലിയൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ഇവരെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. പിന്നീട് ഇന്ത്യൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ഇന്ത്യൻ ദേശീയ പതാക കോൺസുൽ ജനറൽ ഓഫീസിന് മുന്നിലുയർത്തുകയും ചെയ്തു.

ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ ഭീകരരുടെ പ്രവർത്തനം സജീവമാകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയയിൽ ബൊറോണിയയിലെ സ്വാമിനാരായൺ ക്ഷേത്രത്തിൽ ഖലിസ്ഥാൻ അനുകൂലികൾ അടുത്തിടെ അക്രമം നടത്തിയിരുന്നു. സമീപത്തെ ഭക്ഷണശാലകൾക്ക് മുന്നിൽ സ്പ്രേ പെയിൻ്റ് കൊണ്ട് അസഭ്യ വാചകം എഴുതിവയ്ക്കുകയും ചെയ്തു. അഡോൾഫ് ഹിറ്റ്ലറുടെ ചിത്രമടക്കം പ്രദേശത്ത് സ്ഥാപിച്ചാണ് അക്രമികൾ മടങ്ങിയത്.