New Year Holiday: മൂന്ന് ദിവസം അവധിയുണ്ടേ…നാട്ടില്‍ വരാം ട്രിപ്പ് പോകാം

Kuwait Holidays January 2026: നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിയാണ്. ജനുവരി നാലിനാണ് സ്‌കൂളുകള്‍ പുനരാരംഭിക്കുന്നത്. അതിനാല്‍ തന്നെ മലയാളി കുടുംബങ്ങള്‍ ഭൂരിഭാഗവും നാട്ടിലെത്തിക്കഴിഞ്ഞു.

New Year Holiday: മൂന്ന് ദിവസം അവധിയുണ്ടേ...നാട്ടില്‍ വരാം ട്രിപ്പ് പോകാം

Public Holiday

Published: 

29 Dec 2025 | 09:09 AM

കുവൈറ്റ് സിറ്റി: പുതുവര്‍ഷാഘോഷങ്ങള്‍ പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ട അവധി പ്രഖ്യാപിച്ച് കുവൈത്ത്. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ ഇവിടെ അവധിയായിരിക്കും. ജനുവരി നാലിനാണ് പ്രവൃത്തി ദിനം. എന്നാല്‍ അടിയന്തര സേവന മേഖലകളില്‍ അവധി ബാധകമല്ല, ഇവര്‍ക്ക് മറ്റ് ദിവസങ്ങളില്‍ അവധി നല്‍കുമെന്ന് ഭരണകൂടം അറിയിച്ചു.

വ്യാഴാഴ്ചയാണ് ഇത്തവണ പുതുവര്‍ഷം പിറക്കുന്നത്. ഈ ദിനം കഴിഞ്ഞ് വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നത്. ആശുപത്രികള്‍, സുരക്ഷാ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധി പിന്നീട് തീരുമാനിക്കും.

അതേസമയം, 2026ലെ പൊതു അവധികളുടെ പട്ടിക ഒമാന്‍ പുറത്തുവിട്ടു. സുല്‍ത്താന്‍ അധികാരമേറ്റ ജനുവരി 15, ഇസ്‌റാങ് മിഅ്‌റാജ് ജനുവരി 18, ഹിജ്രി പുതുവര്‍ഷമായ ജൂണ്‍ 18, നബിദിനം ഓഗസ്റ്റ് 27, ദേശീയ ദിനാഘോഷം നവംബര്‍ 25, 26 എന്നീ തീയതികളിലാണ് രാജ്യത്ത് പൊതുഅവധി.

Also Read: UAE School Holidays: മറ്റൊരു അവധിക്കാലം വന്നെത്തി; യുഎഇ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 8 മുതല്‍ അവധി

ജനുവരി ഒന്നിന് യുഎഇയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. ഒന്നിന് ശേഷം ജനുവരി രണ്ടിന് വര്‍ക്ക് ഫ്രം ഹോം സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യവും യുഎഇ ജീവനക്കാര്‍ക്ക് നല്‍കുന്നു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിയാണ്. ജനുവരി നാലിനാണ് സ്‌കൂളുകള്‍ പുനരാരംഭിക്കുന്നത്. അതിനാല്‍ തന്നെ മലയാളി കുടുംബങ്ങള്‍ ഭൂരിഭാഗവും നാട്ടിലെത്തിക്കഴിഞ്ഞു. എന്നാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുയര്‍ത്തിയത് പ്രവാസികളെ വലച്ചിരിക്കുകയാണ്. നാട്ടിലേക്ക് വരാനുള്ള ചെലവ് വര്‍ധിച്ചതോടെ പലരും യാത്ര വിദേശ രാജ്യങ്ങളിലേക്ക് മാറ്റി.

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍