മലയാളിക്ക് ബിഗ് ടിക്കറ്റ് , കിട്ടുന്ന തുക ഇത്രയും, സുഹൃത്തുക്കൾക്കും സമ്മാനം
25 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് എൽദോ ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കിടാനാണ് എൽദോയുടെ തീരുമാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് സ്വദേശിയായ അയ്യാലു സ്വാമി കഴിഞ്ഞ 15 വർഷമായി യുഎഇയിൽ മെഷീൻ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്, അയ്യാലു സ്വാമിയുടെ കുടുംബം നാട്ടിലാണ്. എന്നാൽ അയ്യാലു സ്വാമി ഒറ്റക്കാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക കുടുംബത്തിലേക്ക് നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം.

Malayali Big Ticket
ദുബായ്: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ മലയാളി അടക്കം രണ്ട് പ്രവാസികൾക്ക് സമ്മാനം. സെപ്റ്റംബറിലെ മൂന്നാം പ്രതിവാര ഇ-നറുക്കെടുപ്പിലാണ് മലയാളിയായ എൽദോ മാത്യു, തമിഴ്നാട് സ്വദേശി അയ്യലു സാമി എന്നിവർ സമ്മാനങ്ങൾ നേടിയത്. 25,000 ദിർഹമാണ് സമ്മാനം, ഇന്ത്യൻ രൂപ 6.5 ലക്ഷത്തിനും മുകളിലാണിത്. എൽദോ മാത്യു കഴിഞ്ഞ 8 വർഷത്തോളമായി കുവൈറ്റിൽ ഡ്രൈവറായി ജോലി നോക്കി വരികയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പതിവായി പങ്കെടുക്കുന്ന സുഹൃത്തുക്കളാണ് എൽദോയെ 25 പേരുടെ സംഘത്തിലേക്ക് ക്ഷണിച്ചത്.
ഇത്തരത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് എൽദോ ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കിടാനാണ് എൽദോയുടെ തീരുമാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് സ്വദേശിയായ അയ്യാലു സ്വാമി കഴിഞ്ഞ 15 വർഷമായി യുഎഇയിൽ മെഷീൻ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്, അയ്യാലു സ്വാമിയുടെ കുടുംബം നാട്ടിലാണ്.
സ്ഥിരം ബിഗ് ടിക്കറ്റ് പരീക്ഷിക്കുന്നവരിൽ ഒരാളാണ് അയ്യാലു സ്വാമി.കൂട്ടുകാർക്കൊപ്പം ചേർന്നും നേരത്തെ അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തിരുന്നു. ഇത്തവണ ഒറ്റയ്ക്കാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇന്ത്യയിലെ തൻ്റെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി അയ്യാലു സാമി പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ള 56 കാരനായ അബുൽ ബഷീറാണ് മറ്റൊരു സമ്മാന ജേതാവ്. 34 വർഷമായി ഷാർജയിലാണ് അബുൽ കഴിയുന്നത്. ഇദ്ദേഹത്തിൻ്റെ കുടുംബം നാട്ടിലാണ്. വളരെക്കാലമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന സഹോദരനിൽ നിന്നാണ് അബുൽ ബഷീർ ബിഗ് ടിക്കറ്റിനെ പറ്റി കേൾക്കുന്നത്. അബുൽ ബഷീറിനെയും ഇത്തവണ ഭാഗ്യം തേടിയെത്തി.
ബിഗ് ടിക്കറ്റ്
അബുദാബി സർക്കാരിൻ്റെ കീഴിലുള്ള അബുദാബി എയർപോർട്സ് കമ്പനി , അബുദാബി ഡ്യൂട്ടി ഫ്രീ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംവിധാനമാണ് ബിഗ് ടിക്കറ്റ്. നിലവിൽ അബുദാബി എയർപോർട്ട് ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദി ബിഗ് ടിക്കറ്റ് എൽഎൽസി എന്ന കമ്പനിയാണ് ഇത് ഔദ്യോഗികമായി നടത്തുന്നത്. 1992-ൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ റാഫിൾ ഡ്രോ ആരംഭിച്ചത്. യുഎഇയിലെ വാണിജ്യ ഗെയിമിങ്/ലോട്ടറി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിസിജിആർഎ യുടെ നിയമങ്ങൾക്ക് വിധേയമായാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ മുന്നോട്ട് പോകുന്നത്.
സമ്മാനം
ഓരോ മാസവും AED 15 മില്യൺ മുതൽ AED 25 മില്യൺ വരെ (ഏകദേശം 34 കോടി മുതൽ 57 കോടി രൂപ വരെ) ആണ് സാധാരണയായി ഒന്നാം സമ്മാനം.ഒരു ടിക്കറ്റിന് 500 ദിർഹമാണ് നിരക്ക്. ഒന്നാം സമ്മാനത്തിന് പുറമെ AED 100,000 (ഒരു ലക്ഷം ദിർഹം) മുതൽ AED 1 മില്യൺ (പത്തു ലക്ഷം ദിർഹം) വരെയുള്ള സമ്മാനങ്ങൾ ഒന്നിലധികം വിജയികൾക്ക് ലഭിക്കുന്നു.
English Summary
Malayali Wins 2500 Dirhams in Abu Dhabi Big Ticket Draw. He was working as Driver in Kuwait from the Last few years. He buy the ticket with his friends group. Another Tamilnadu Man working as a machine Operator in Dubai.