AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സഹോദരനെ കൊന്ന് കണ്ണ് തിന്നു, വളർത്തുപൂച്ചയെ ചുട്ടുകൊന്നു, ഫേസ്ബുക്കിൽ വിചിത്രമായ കവിത; പ്രതി പിടിയിൽ

Man Killed Brother and Ate Eyes in US: സംഭവസ്ഥലത്ത് വെച്ചുതന്നെ മാത്യുവിനെ പോലീസ് പിടികൂടി. ബ്ലേഡും ഗോൾഫ് ക്ലബും ഉപയോഗിച്ചാണ് മാത്യു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

സഹോദരനെ കൊന്ന് കണ്ണ് തിന്നു, വളർത്തുപൂച്ചയെ ചുട്ടുകൊന്നു, ഫേസ്ബുക്കിൽ വിചിത്രമായ കവിത; പ്രതി പിടിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Updated On: 27 Feb 2025 17:37 PM

വാഷിംഗ്ടൺ: സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കണ്ണ് ഭക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്മെന്റിൽ വെച്ചാണ് സംഭവം നടന്നത്. ഫുട്‍ബോൾ കളിക്കാരനായ മാത്യു ഹെർട്ട്ജെൻ ആണ് സഹോദരനായ ജോസഫ് ഹെർട്ട്ജെനെ കൊലപ്പെടുത്തിയത്. വീട്ടിലെ വളർത്തു പൂച്ചയേയും ഇയാൾ ചുട്ടുകൊന്നു.

ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതശരീരം വികൃതമാക്കിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മാത്യുവിനെ പോലീസ് പിടികൂടി. ബ്ലേഡും ഗോൾഫ് ക്ലബും ഉപയോഗിച്ചാണ് മാത്യു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ട സഹോദരന്റെ കണ്ണ് ഭക്ഷിക്കാൻ വേണ്ടി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന രക്തം പുരണ്ട കത്തിയും ഫോർക്കും പ്ലേറ്റും അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: റമദാൻ മാസത്തിൽ ഖത്തറിൽ അഞ്ച് മണിക്കൂർ ജോലി; വീട്ടിലിരുന്നും ജോലി ചെയ്യാം, ഇളവുകൾ ഇങ്ങനെ

കൂടാതെ, കൊലപാതകത്തിന് മാസങ്ങൾക്ക് മുമ്പ് മാത്യു ഒരു വിചിത്രമായ കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സഹോദരനെ കൊലപ്പെടുത്തിയതിന് സമാനമായ രീതി വിവരിക്കുന്നതാണ് കവിത. “കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം. അവന്റെ കണ്ണിൽ നിന്ന് രക്തം ഒലിച്ചിറങ്ങി. അവൻ വിറയ്ക്കുന്നു. അവൻ നിർത്തുന്നില്ല. അവനെ നഷ്ടപ്പെട്ടു. അവൻ ഉറങ്ങുകയാണ്. അവൻ മരിച്ചു…” എന്നാണ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

അസറ്റ് മാനേജ്‌മന്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിന്റ് ക്യാപിറ്റലിന്റെ അനലിസ്റ്റായി പ്രവർത്തിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട ജോസഫ് ഹെർട്ട്ജെൻ. കൂടാതെ, മിഷിഗൺ യൂണിവേഴ്സിറ്റിയിലെ മുൻ ഫുട്ബോൾ കളിക്കാരനും കൂടിയായിരുന്നു. അതേസമയം, മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ 2017ൽ മാത്യു ഹെർട്ട്ജെനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതല്ലാതെ മറ്റ് ക്രിമിനൽ പശ്ചാത്തലം ഇയാൾക്കില്ലെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇത്രയും ക്രൂരമായ കൊലപാതകത്തിന് പ്രേരകമായ കാരണം എന്താണെന്ന് വ്യക്തമല്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.