AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UN Climate Summit Fire: യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വന്‍ തീപിടിത്തം; ആയിരങ്ങളെ ഒഴിപ്പിച്ചു, നിരവധി പേർ ചികിത്സയിൽ

UN Climate Summit fire break out: കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു

UN Climate Summit Fire: യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വന്‍ തീപിടിത്തം; ആയിരങ്ങളെ ഒഴിപ്പിച്ചു, നിരവധി പേർ ചികിത്സയിൽ
Un FireImage Credit source: youtube screen grab
ashli
Ashli C | Updated On: 21 Nov 2025 07:23 AM

യു എൻ കാലാവസ്ഥ ഉച്ചകോടി വേദിയിൽ വൻ തീപിടുത്തം. വേദിയിലുണ്ടായിരുന്ന യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് ഉൾപ്പെടെ നിരവധിപേരെ ഒഴിപ്പിച്ചു ഒഴിപ്പിച്ചു. ബ്രസീലിലെ ബെലെമിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന വേദിയായ ബ്ളൂസോൺ എന്നറിയപ്പെടുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.

ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് 13 പേർ ചികിത്സയിലാണ്. ഇന്ന് ഉച്ചകോടി അവസാനിക്കാൻ എനിക്ക് അന്തിമ രൂപരേഖ തയ്യാറാക്കാനുള്ള നിർണായ ചർച്ചകൾക്കിടെയാണ് തീപിടുത്തം. പ്രധാന ക്ലീനറി ഹാളും രാജ്യങ്ങളുടെ പവയിനുകളും മാധ്യമ കേന്ദ്രവും ഉന്നത വ്യക്തികളുടെ ഓഫീസുകളും പ്രവർത്തിക്കുന്നതാണ് തീപിടുത്തം ഉണ്ടായത്.

കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു കരാറിൽ എത്താൻ പ്രതിനിധികൾ തയ്യാറെടുക്കുമ്പോഴാണ് സംഭവം എന്നാൽ തീപിടുത്തം ഉണ്ടായി മിനിറ്റുകൾക്കകം തന്നെ തീ നിയന്ത്രണവിധേയമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിനിടയിൽ പുക ശ്വസിച്ചാണ് 13 പേർ ചികിത്സ തേടിയത് എന്നാണ് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചത്.

എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഒരു ഇലക്ട്രിക്കൽ ഉപകരണമോ ഒരുപക്ഷേ മൈക്രോവേവോ ആകാം തീപിടുത്തത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നതായും പ്രാദേശിക അഗ്നിശമനസേനയെ ഉദ്ധരിച്ച് റോയിട്ടേർസ് റിപ്പോർട്ട്. ചെയ്തു.